ശബരിമലയിലെ സ്വര്‍ണ്ണം കൊള്ളയടിച്ച സംഭവം ; ഗൂഢാലോചന നടന്നത് ബംഗളൂരുവിലെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി: പിന്നിൽ 5 അംഗ സംഘം: അവരുടെ നിർദേശപ്രകാരമാണ് ആദ്യ മൊഴിയെന്ന് പോറ്റി:സ്വര്‍ണ്ണക്കൊള്ളയില്‍ തനിക്ക് വലിയ നേട്ടം ഉണ്ടായിട്ടില്ല: ലാഭമുണ്ടാക്കിയവര്‍ മറ്റുള്ളവരാണ്.

Spread the love

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണം കൊള്ളയടിച്ച സംഭവത്തില്‍ ഗൂഢാലോചന നടന്നത് ബെംഗളൂരുവിലാണെന്ന് കേസില്‍ അറസ്റ്റിലായ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി.

ബെംഗളൂരുവില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശം പ്രകാരമാണ് ആദ്യം വിജിലന്‍സിന് മൊഴി നല്‍കിയതെന്നും അവര്‍ക്ക് പിന്നില്‍ വലിയ ആളുകള്‍ ഉണ്ടെന്നും പോറ്റി മൊഴി നല്‍കി. പോറ്റി പറഞ്ഞതനുസരിച്ച്‌ ആ 5 അംഗ സംഘത്തെ കണ്ടെത്താനാണ് പ്രത്യേക സംഘത്തിന്റെ നീക്കം.

സ്വര്‍ണ്ണക്കൊള്ളയില്‍ തനിക്ക് വലിയ നേട്ടം ഉണ്ടായിട്ടില്ല. ലാഭമുണ്ടാക്കിയവര്‍ മറ്റുള്ളവരാണ്. വിജിലന്‍സ് അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ ബംഗളൂരുവിലേക്ക് വിളിപ്പിച്ച്‌ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി. അവര്‍ പറഞ്ഞത് പ്രകാരമാണ് തന്റെ ആദ്യ മൊഴിയെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഇന്നലെയാണ് റാന്നി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് പോറ്റിയെ പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാകും ചെന്നൈ, ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിലെ തെളിവെടുപ്പ് നടത്തുക