വൈക്കം വെസ്റ്റ് ജീ വിഎച്ച്എസിൽ വർണക്കൂടാരം ഉദ്ഘാടനം സി.കെ. ആശ എംഎൽഎ നിർവഹിച്ചു: വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് അധ്യക്ഷത വഹിച്ചു.

Spread the love

വൈക്കം: അധ്യയനത്തിൻ്റെ 125ാം വാർഷികത്തിൻ്റെ നിറവിലായ വൈക്കം വെസ്റ്റ് ജീ വിഎച്ച്എസിൽ വർണക്കൂടാരം ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷ കേരള സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടയം എസ് എസ് കെ, വൈക്കംബി ആർസിഎന്നിവയുടെ നേതൃത്വത്തിൽ 10ലക്ഷം രൂപ വിനിയോഗിച്ചാണ് വർണക്കൂടാരം തീർത്തത്.

വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.കെ. ആശ എംഎൽഎ വർണക്കൂടാരം ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ് മുഖ്യപ്രഭാഷണം നടത്തി.

നഗരസഭ കൗൺസിലർമാരായ ലേഖശ്രീകുമാർ, ബി.രാജശേഖരൻനായർ, അശോകൻവെള്ളവേലി, പി ടി എ പ്രസിഡൻ്റ് സി.ജി.വിനോദ്, പൂർവ വിദ്യാർഥി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘടന ചെയർമാൻ ഡോ.പി.വിനോദ്, സ്കൂൾ പ്രിൻസിപ്പൽ ജി.ജ്യോതിമോൾ, ഹെഡ്മിസ്ട്രസ് ആർ.ശ്രീദേവി, പ്രീപ്രൈമറി അധ്യാപിക മണിക്കുട്ടി, കെ.ടി. അനസ്, സി.സൂര്യ,ഷെറീന,ബീന സന്ദീപ് തുടങ്ങിയവർ സംബന്ധിച്ചു.