
ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ഇ എസ് ജി പോളിസി നടപ്പിലാക്കുന്നതെന്ന് മന്ത്രി പി രാജിവ്. എന്നാല്‍ തിരഞ്ഞെടുപ്പടുക്കുമ്പോള്‍ പുതിയ നയങ്ങളും പദ്ധതികളും വരുന്നു എന്ന നിലയിലുള്ള ചിലരുടെ കമന്റുകള്‍, കേരളത്തിന്റെ വികസനം സാധ്യമാക്കുന്നതിനായി സര്‍ക്കാര്‍ എടുക്കുന്ന പരിശ്രമത്തെ ചെറുതാക്കിക്കാണിക്കാനാണെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ :-
തെരഞ്ഞെടുപ്പടുക്കുമ്പോൾ പുതിയ നയങ്ങളും പദ്ധതികളും വരുന്നു എന്ന നിലയിലുള്ള കമൻ്റുകൾ ചിലഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. സത്യത്തിൽ ഇതിൻ്റെ വസ്തുതയെന്താണ്.? കേരളത്തിൻ്റെ വികസനം സാധ്യമാക്കുന്നതിനായി ഞങ്ങളെടുക്കുന്ന പരിശ്രമത്തെ ചെറുതാക്കിക്കാണിക്കാനാണ് ഈ നീക്കം. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ഇ എസ് ജി പോളിസി കൊണ്ടുവരുന്നത്. പോളിസി പുറത്തിറക്കിയപ്പോൾ എന്തുകൊണ്ട് ഇത്രകാലമെടുത്തു എന്നാണ് ചിലർ ചോദിക്കുന്നത്. സത്യത്തിൽ കേരളമാണ് ആദ്യമായി ഇത്തരമൊരു പോളിസി അവതരിപ്പിച്ചത് എന്നത് അഭിമാനത്തോട് ചർച്ച ചെയ്യുന്നതിന് പകരം ഇങ്ങനൊരു ചോദ്യം വരുന്നത് ശരിയാണോ എന്ന് പൊതുസമൂഹം വിലയിരുത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group