
കോട്ടയം:മണര്‍കാട് ഗ്രാമപഞ്ചായത്തിലെ വികസനസദസ് സഹകരണം-ദേവസ്വം- തുറമുഖം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് ആവെ മരിയ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു അധ്യക്ഷത വഹിക്കും.
പാമ്പാടി ഗ്രാമപഞ്ചായത്തിലെ വികസന സദസ് സഹകരണം- തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന പരിപാടിയില്‍
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി അധ്യക്ഷത വഹിക്കും.
മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ വികസന സദസ് രാവിലെ 11ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുണ്ടക്കയം സി.എസ്.ഐ. പാരിഷ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് അധ്യക്ഷത വഹിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ രാവിലെ 10ന് കിടങ്ങൂര്‍ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ.എം. ബിനു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മുഖ്യപ്രഭാഷണം നടത്തും.
തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍ ഗ്രാമപഞ്ചായത്ത് വികസനരേഖ പ്രകാശനം ചെയ്യും.മാടപ്പള്ളി ഗ്രാമപഞ്ചായത്തില്‍ അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് പെരുമ്പനച്ചി സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പന്‍ അധ്യക്ഷത വഹിക്കും.
കുറിച്ചി ഗ്രാമപഞ്ചായത്തില്‍ അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് ഔട്ട്പോസ്റ്റ് ജംഗ്ഷനിലുള്ള മാര്‍ ബസേലിയസ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന്‍ അധ്യക്ഷത വഹിക്കും.
പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സഹകരണ യൂണിയന്‍ ബോര്‍ഡ് അംഗം കെ.എം രാധാകൃഷ്ണന്‍ ഗ്രാമപഞ്ചായത്ത് വിസനരേഖ് പ്രകാശനം ചെയ്യും.
ഞീഴൂര്‍ ഗ്രാമപഞ്ചായത്തില്‍ രാവിലെ 10.30 ന് ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ വികസനരേഖ പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ മുഖ്യപ്രഭാഷണം നടത്തും.
കടനാട് ഗ്രാമപഞ്ചായത്തില്‍ ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്യും. കൊല്ലപ്പള്ളി ലയണ്‍സ് ക്ലബ്ബ് ഹാളില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ വികസനരേഖ പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തും.
പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിലെ വികസനസദസ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 2.30 ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിള്‍ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗം രമാ മോഹന്‍ വികസനരേഖ പ്രകാശനം ചെയ്യും.
കാണക്കാരി ഗ്രാമപഞ്ചായത്തിലെ വികസനസദസ് ഉച്ചകഴിഞ്ഞ് രണ്ടിന് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍ ചിറ്റേത്ത് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ സുകുമാരന്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം നിര്‍മലാ ജിമ്മി അധ്യക്ഷത വഹിക്കും.
പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ വികസനസദസ് രാവിലെ 10.30ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി മാമന്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു അധ്യക്ഷത വഹിക്കും.
ടി.വി. പുരം ഗ്രാമപഞ്ചായത്തിലെ വികസനസദസ് ഉദ്ഘാടനവും വികസനരേഖ പ്രകാശനവും സി.കെ. ആശ എം.എല്‍.എ നിര്‍വ്വഹിക്കും. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 11ന് നടക്കുന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു പങ്കെടുക്കും.
ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ വികസനസദസ് സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് ഉദ്ഘാടനം ചെയ്യും. പൊന്‍കുന്നം രാജേന്ദ്ര മൈതാനത്ത് രാവിലെ ഒമ്പതിന് നടക്കുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍. ശ്രീകുമാര്‍ അധ്യക്ഷത വഹിക്കും.
വാഴൂര്‍ ഗ്രാമപഞ്ചായത്തില്‍ രാവിലെ 10.30ന് സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് ഉദ്ഘാടനം ചെയ്യും.
ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലില്‍ അധ്യക്ഷത വഹിക്കും.