പാടത്ത് ജോലി ചെയ്യുന്നതിനിടെ മിന്നലേറ്റു ; ചെന്നൈയിൽ നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം

Spread the love

ചെന്നൈ: തമിഴ്‌നാട്ടിൽ നാല് സ്ത്രീകൾ  മിന്നലേറ്റ് മരിച്ചു. കടലൂർ വെപ്പൂരിനടുത്ത് പാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് ഇടിമിന്നലേറ്റത്.

കൃഷിയിടത്തിൻ്റെ ഉടമ രാജേശ്വരി, ചിന്ന പൊന്നു, കണിത, പാരിജാതം എന്നിവരാണ്  മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന തവമണിക്കും മിന്നലേറ്റു.  ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കടലൂർ ജില്ലാ പോലീസ് സൂപ്രണ്ട് ജയകുമാർ, തിട്ടക്കുടി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പാർഥിബൻ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഴിലാളികളുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മുണ്ടിയമ്ബക്കം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തമിഴ്‌നാട്ടിൽ വടക്കുകിഴക്കൻ മൺസൂൺ ആരംഭിച്ചതിനാൽ രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇടിമിന്നലുള്ളപ്പോൾ തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.