ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളി പുനഃസ്ഥാപിച്ചു; തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

Spread the love

പത്തനംതിട്ട: വിവാദങ്ങള്‍ക്കിടെ ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികള്‍ പുനഃസ്ഥാപിച്ചു.

തുലാമാസ പൂജകള്‍ക്കായി ഇന്ന് വൈകിട്ട് നട തുറന്നതിന് പിന്നാലെയാണ് അറ്റകുറ്റപ്പണിക്ക് ശേഷം ചെന്നൈയില്‍ നിന്ന് എത്തിച്ച സ്വർണപ്പാളികള്‍ പുനഃസ്ഥാപിച്ചത്.

സാധാരണയായി അഞ്ചു മണിക്ക് തുറക്കുന്ന നട സ്വർണപ്പാളികള്‍ സ്ഥാപിക്കുന്നതിനായി വൈകിട്ട് നാലിന് തുറക്കുകയായിരുന്നു.
സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന വിശദമായ മഹസർ തയ്യാറാക്കിയ ശേഷമാണ് പുറത്തെടുത്തത്. തുടർന്ന് ശ്രീകോവിലിന് മുന്നിലെത്തിച്ച്‌ ആചാരപ്രകാരം ഇരുവശങ്ങളിലുമുള്ള ദ്വാരപാലക ശില്പങ്ങളില്‍ സ്ഥാപിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം വലതുവശത്തെ ശില്പത്തിലാണ് പാളികള്‍ ഉറപ്പിച്ചത്. ഇതിന് ശേഷം ഇടതുവശത്തെ ശില്പത്തിലും സ്വർണപ്പാളികള്‍ ഘടിപ്പിച്ചു. 14 സ്വർണപ്പാളികളാണ് ഇപ്രകാരം സ്ഥാപിച്ചത്.

ശബരിമലയിലെ സ്വർണപ്പാളി വിഷയം വിവാദമായതിനെ തുടർന്ന് കോടതിയുടെ കർശന നിരീക്ഷണത്തിലായിരുന്നു നടപടികള്‍, തന്ത്രിയും മേല്‍ശാന്തിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും സന്നിധാനത്ത് എത്തിയിരുന്നു.