നാല് മണി പലഹാരമായി കുട്ടികള്‍ക്ക് ഈ കേക്ക് ബോള്‍സ് ഉണ്ടാക്കി കൊടുക്കൂ; റെസിപ്പി ഇതാ

Spread the love

കോട്ടയം: നാല് മണി പലഹാരമായി എന്തുണ്ടാക്കും എന്ന് പലപ്പോഴും നമ്മള്‍ കണ്‍ഫ്യൂഷൻ അടിച്ചിരിക്കാറുണ്ട്. എളുപ്പത്തില്‍ എന്നാല്‍ രുചികരമായി എന്ത് തയ്യാറാക്കും എന്ന് ആലോചിച്ച്‌ ഇനി തല പുകയ്ക്കണ്ട.

ഇതാ ഒരു കിടിലൻ റെസിപ്പി. നാലുമണിക്ക് എപ്പോഴും കുട്ടികള്‍ക്ക് കേക്കും മറ്റ് ബേക്കറി സാധനങ്ങളും കൊടുത്ത് അവരെ മുഷിപ്പിക്കേണ്ട. ഇതേ ടീ കേക്കോ സ്പോഞ്ച് കേക്കോ ഉണ്ടെങ്കില്‍ വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാം രുചികരമായ കേക്ക് ബോള്‍സ്.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടീ കേക്ക് (പൊടിച്ചത്) – മൂന്ന്ക പ്പ്
ഗ്ലൂക്കോസ് ബിസ്ക്കറ്റ് പൊടിച്ചത് – ഒരു കപ്പ്
പഞ്ചസാര പൊടിച്ചത് – നാല് സ്പൂണ്‍
ഇൻസ്റ്റന്റ് കാപ്പിപ്പൊടി- ഒരു സ്പൂണ്‍
വെണ്ണ – രണ്ട് സ്പൂണ്‍
നാരങ്ങാനീര് – അര സ്പൂണ്‍
കശുവണ്ടിപ്പരിപ്പ് ചെറുതായി നുറുക്കി നെയ്യില്‍ മൂപ്പിച്ചത് – കാല്‍ കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം വലിയ അരിപ്പയില്‍ കേക്കു പൊടിച്ചതും ബിസ്ക്കറ്റ് പൊടിച്ചതും അരിച്ചെടുക്കുക. ഇതില്‍ കാല്‍ കപ്പ് മാറ്റി വച്ചശേഷം ബാക്കി പൊടിയും വെണ്ണ, പഞ്ചസാര പൊടിച്ചത്, ഇൻസ്റ്റന്റ് കാപ്പിപ്പൊടി, നാരങ്ങാനീര് എന്നിവയും ചേർത്തു മയപ്പെടുത്തി യോജിപ്പിച്ചെടുക്കണം. ഇതില്‍ കശുവണ്ടിപ്പരിപ്പും ചേർത്ത് ചെറിയ ഉരുളകളാക്കി മാറ്റി വച്ച പൊടിയില്‍ ഉരുട്ടിയെടുക്കുക. രുചികരമായ കേക്ക് ബോള്‍സ് റെഡി. നാലുമണി ചായയ്ക്ക് ഇനി വേറൊന്നും വേണ്ട.