കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന് ഇനി സ്വന്തം മൊബൈൽ ആപ്ലിക്കേഷൻ; ആനുകൂല്യ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്ത്രി വി ശിവൻകുട്ടി

Spread the love

കേരള തയ്യൽ തൊഴിലാളി ക്ഷേമിനിധി ബോർഡിന്റെ നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനവും ആനുകൂല്യ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കുടിശ്ശിക നിവാരണ ക്യാമ്പുകൾ സംഘടിപ്പിക്കും. പുതിയ മൊബൈൽ ആപ്പിന്റെ സേവനം ഉപയോഗിച്ച് കുടിശ്ശിക സംബന്ധിച്ച വിവരങ്ങൾ നേരിട്ട് തൊഴിലാളികളുടെ ഫോണിലേക്ക് എത്തിക്കും.

മൂന്ന് ലക്ഷത്തിലധികം വരുന്ന അംഗങ്ങളുടെയും ഒരു ലക്ഷത്തിലധികം വരുന്ന പെൻഷൻകാരുടെയും ജീവിതത്തിൽ ആശ്വാസവും സംരക്ഷണവും സാധ്യമാക്കികൊണ്ട് വിവാഹാനുകൂല്യം, പെൻഷൻ, മെഡിക്കൽ സഹായം, സ്‌കോളർഷിപ്പ് തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ബോർഡിലൂടെ എത്തിച്ചുകൊണ്ടിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group