സ്വകാര്യ സംരംഭകർക്ക് പുത്തൻ അവസരങ്ങളുമായി കേരള മാരി ടൈം ബോർഡ് പദ്ധതികൾ

Spread the love

തുറമുഖ വകുപ്പിന് കീഴിൽ നിഷ്‌ക്രിയമായി കിടക്കുന്ന ആസ്തികൾ സ്വകാര്യ പങ്കാളിത്തത്തോടെ വാണിജ്യ ആവശ്യങ്ങൾക്കായി വികസിപ്പിക്കാൻ പദ്ധതികളുമായി കേരളാ മാരിടൈം ബോർഡ്.

തുറമുഖമായി വികസിപ്പിക്കുവാൻ കഴിയാത്ത തുറമുഖ ഭൂമികൾ, കെട്ടിടങ്ങൾ, യന്ത്ര സാമഗ്രികൾ ഇവയെല്ലാം വാണിജ്യ ആവശ്യങ്ങൾക്കായി വിനിയോഗിച്ച് സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിനും തൊഴിൽ സാദ്ധ്യതകൾ വർദ്ധിപ്പിക്കുവാനുമുള്ള പദ്ധതികളാണ് മാരിടൈം ബോർഡ് നടപ്പിലാക്കുന്നത്.

ആദ്യ ഘട്ടമായി വിഭാവനം ചെയ്ത പദ്ധതികൾ ടെണ്ടർ നടപടികളിലേക്ക് കടന്നുകഴിഞ്ഞു. പുതിയ പദ്ധതികൾക്കായി താൽപര്യപത്രവും ക്ഷണിച്ചിട്ടുണ്ട്. രണ്ടാം ഘട്ടമായി കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ബോർഡ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ നോൺ മേജർ തുറമുഖങ്ങളുടെ നടത്തിപ്പും തുറമുഖ ഭൂമികളുടെയും മറ്റ് ആസ്തികളുടെയും വികസനവും ലക്ഷ്യമാക്കി 2017 ലാണ് കേരളാ മാരിടൈം ബോർഡ് ആക്ട് പ്രകാരം കേരളാ മാരിടൈം ബോർഡ് രൂപംകൊണ്ടത്.