കൊച്ചിയിൽ വാഹനം വഴിയിൽ പാർക്ക് ചെയ്യുന്നവർ സൂക്ഷിക്കുക: തൊട്ടുപിന്നിൽ ഒളിഞ്ഞിരിക്കുന്നു ബാറ്ററി മോഷ്ടാവ്: സ്ഥിരമായി മോഷണം നടക്കുന്ന സ്ഥലങ്ങൾ ഇവയാണ്.

Spread the love

കൊച്ചി: ഉച്ചയൂണ് കഴിക്കാനാണ് ഓട്ടോ ഡ്രൈവറായ സാജൻ (യഥാർത്ഥ പേരല്ല) വാഹനം നഗരത്തില്‍ ആളൊഴിഞ്ഞ വഴിയോരത്ത് പാർക്ക് ചെയ്തത്.
ഹോട്ടലില്‍നിന്ന് തിരികെയെത്തി പതിവുപോലെ ഓട്ടോ സ്റ്റാർട്ട് ചെയ്‌തെങ്കിലും അനക്കമില്ല. ഓട്ടോയ്ക്ക് കേടുപാട് പറ്റിയോയെന്ന പരിശോധനയില്‍ ബാറ്ററി മോഷ്ടിച്ചതായി കണ്ടെത്തി.

ഒടുവില്‍ സുഹൃത്തിന്റെ കൈയില്‍ നിന്ന് കടം വാങ്ങി പുതിയൊരു ബാറ്ററി വാങ്ങി. അന്നത്തെ പണിയും പോയി, പണവും പോയി!
ഇത് ഒറ്റപ്പെട്ട സംഭവമല്ല. കൊച്ചി നഗരത്തിലടക്കം ബാറ്ററി മോഷണം തകൃതിയാണ്. ജില്ലയിലെമ്പാടും ബാറ്ററി മോഷ്ടാക്കളെക്കൊണ്ട് വാഹനം പാർക്ക് ചെയ്യാനാകാത്ത സ്ഥിതിയാണ്. ഓട്ടോറിക്ഷ, കാർ, പിക്കപ്പ് വാൻ, ലോറി, ടെമ്പോ, ട്രെയ്‌ലർ, ബസ് തുടങ്ങിയ വാഹനങ്ങളില്‍ നിന്നാണ് ബാറ്ററികള്‍ കൂടുതലും മോഷണം. എളുപ്പം ബാറ്ററി അഴിച്ചെടുക്കാൻ കഴിയുമെന്നതാണ് കാരണം.

ഒരാഴ്ചക്കിടെ നഗരത്തില്‍ പത്തിലധികം വാഹനങ്ങളിലെ ബാറ്ററികളാണ് നഷ്ടമായത്.
വീടുകളിലേക്ക് വാഹനം കയറ്റാൻ സൗകര്യമില്ലാത്തതിനാല്‍ പലരും റോഡരികില്‍ വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നുണ്ട്. ഇത്തരം
വണ്ടികളുടെ ബാറ്ററികളും മോഷണം പോയവയിലുണ്ട്. മുമ്പ് രാത്രികാലങ്ങളിലായിരുന്നു ഇത്തരം മോഷണങ്ങള്‍ ഇപ്പോള്‍ പട്ടാപ്പകലും തകൃതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേടായ ബാറ്ററി നല്‍കിയാല്‍ പോലും നിശ്ചിത തുക ലഭിക്കും. ബാറ്ററി മോഷണത്തിന് പിന്നില്‍ വൻ സംഘം തന്നെയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ചില കേസുകളില്‍ പ്രതികളെ പൊലീസിന് പിടികൂടാൻ സാധിച്ചെങ്കിലും മോഷണങ്ങള്‍ക്ക് കുറവില്ല. ഇതാണ് സംശയം ബലപ്പെടാൻ കാരണം.

ബാറ്ററി കള്ളൻ പിടിയില്‍?
കൊച്ചി നഗരത്തില്‍ തുടർച്ചയായി വാഹനങ്ങളില്‍നിന്ന് ബാറ്ററി മോഷ്ടിച്ച്‌ കടത്തുന്നയാള്‍ പൊലീസ് പിടിയിലായതായി സൂചന. പശ്ചിമകൊച്ചി സ്വദേശിയായ ഇയാള്‍ യുവാവാണെന്നാണ് വിവരം. തൊണ്ടി മുതലുകള്‍ വീണ്ടെടുക്കേണ്ടതിനാല്‍ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പുലിവാലായ മോഷണവും അറസ്റ്റും
ആളുമാറി കസ്റ്റഡിയിലെടുക്കുകയും പ്രതിയെന്ന് സംശയിച്ച്‌ യുവാവിനെ മർദ്ദിക്കുകയും ചെയ്‌തോടെ വെട്ടിലായ മൂവാറ്റുപുഴ പൊലീസിന് പണിയായതും ബാറ്ററി മോഷണമാണ്.

ഇലക്‌ട്രിക് വയറിംഗ് തൊഴിലാളിയായ പെരുമ്പല്ലൂർ മടത്തിക്കുടിയില്‍ അമല്‍ ആന്റണിയെ (35) പൊലീസ് ആളുമാറി പിടികൂടുകയായിരുന്നു. ഓഗസ്റ്റ് 12ന് മൂവാറ്റുപുഴ തോംസണ്‍ ചെരിപ്പുകടയിലെ ബാറ്ററി മോഷണം പോയിരുന്നു. തുടർന്ന് ഉടമ നല്‍കിയ പരാതിയിലെ അന്വേഷണമാണ് പുലിവാലായത്.

മോഷണം തകൃതിയായ ഇടങ്ങള്‍
കൊച്ചി
ഇടപ്പള്ളി
ചേരാനെല്ലൂർ
വൈറ്റില
കണ്ടെയ്‌നർ റോഡ്
ആലുവ
മൂവാറ്റുപുഴ
പെരുമ്ബാവൂർ
കോതമംഗലം
തൃപ്പൂണിത്തുറ
കളമശ്ശേരി