തുലാവര്‍ഷവും പേമാരിയും…! സംസ്ഥാനത്ത് ഇന്നും മഴ കനക്കും; എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; കോട്ടയം ഉൾപ്പെടെ ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷ കെടുതി രൂക്ഷമാകുന്നു.

തുലാവർഷം ഇന്നലെ മുതല്‍ കേരളത്തില്‍ സജീവമാകുമെന്നായിരുന്നു ചില അനൗദ്യോഗിക റിപ്പോർട്ടുകള്‍ പറയുന്നത്.
കാലവർഷത്തില്‍ നിന്ന് വളരെയധികം വ്യത്യതമായി കാലവസ്ഥയാകും തുലാവർഷത്തില്‍.

ഉച്ചയ്ക്ക് ശേഷമാണ് സാധാരണ മഴ ശക്തമാകുക. ഇതിൻ്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ വിവിധ ജിലക്കളില്‍ ഇന്ന് ഓറഞ്ച് യെല്ലോ അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം ജില്ലയിലാണ് നിലവില്‍ ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ എന്നിങ്ങനെ ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ കാസറഗോഡ് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.