പരിശോധന ഒഴിവാക്കാൻ 13 കാരിയെ യൂണിഫോമിൽ ബൈക്കിന്റെ പിന്നിലിരുത്തി ലഹരിക്കച്ചവടം; കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ കുട്ടിയെ കൊണ്ടുപോയി ലഹരി ഇടപാട് നടത്തി;കുട്ടി പീഡനത്തിന് ഇരയായെന്നും എക്സൈസ്; ഗാന്ധിനഗർ പൊലീസ് അന്വേഷണം തുടങ്ങി

Spread the love

കോട്ടയം: 13 വയസ്സുകാരിയെ ലഹരി കടത്തിന് ഉപയോഗിച്ചത് നിരവധി തവണ. ലഹരിക്കച്ചവടം നടത്തിയത് ഒരു വർഷത്തിലധികമെന്ന് എക്സൈസ്. അറസ്റ്റിലായ യുവാവിന്റെ കേസ് വിവരങ്ങൾ സംസ്ഥാന സ്പെഷൽ ബ്രാഞ്ചും എക്സൈസ് ഇന്റലിജൻസും എക്സൈസിൽനിന്നു ശേഖരിച്ചു.

ഗാന്ധിനഗർ പൊലീസും അന്വേഷണം തുടങ്ങി. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ കുട്ടിയെ കൊണ്ടുപോകുകയും ലഹരി ഇടപാട് നടത്തുകയും ചെയ്തു. എക്സൈസ് ഉദ്യോഗസ്ഥരുടെ പരിശോധന ഒഴിവാക്കാനാണ് കുട്ടിയെ ബൈക്കിന്റെ പിന്നിലിരുത്തിയതെന്നും പ്രതി എക്സൈസിനോടു പറഞ്ഞു. ഇക്കാര്യങ്ങൾ എക്സൈസ് പൊലീസിനെ അറിയിച്ചിട്ടുണ്ട്.

കുട്ടിയെ യുവാവ് പീഡനത്തിനിരയാക്കിയെന്നും എക്സൈസ് പറഞ്ഞു. കഴിഞ്ഞ ഏഴിന് രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം പ്രതിയുടെ ആർപ്പൂക്കരയിലെ വീട് റെയ്ഡ് ചെയ്തപ്പോഴാണു സംഭവം പുറത്തറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്സൈസ് പരിശോധനയ്ക്കെത്തിയപ്പോൾ പ്രതിയുടെ വീട്ടിൽ 13 വയസ്സുള്ള പെൺകുട്ടിക്കൊപ്പം 9 വയസ്സുകാരി സഹോദരിയുമുണ്ടായിരുന്നു. സഹോദരിമാരായ 13 വയസ്സുകാരിയും 9 വയസ്സുകാരിയും തിരുവഞ്ചൂർ ജുവനൈൽ ഹോമിലാണ്. പ്രതിയുടെ പിതാവ് ലഹരി ഇടപാടിന് ഒത്താശ ചെയ്തിരുന്നതായും എക്സൈസ് പറഞ്ഞു. അതേസമയം പ്രതിയുടെ വല്യമ്മ, പെൺകുട്ടിയെ വീട്ടിലെത്തിച്ചത് എതിർത്തിരുന്നു..

വല്യമ്മയെ പ്രതി മർദിച്ചെന്നും എക്സൈസ് പറഞ്ഞു. പ്രതിയുടെ കയ്യിൽനിന്ന് 15 ഗ്രാം കഞ്ചാവ് മാത്രമേ പിടിച്ചെടുക്കാൻ സാധിച്ചുള്ളൂ. അതിനാൽ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പ്രതി നേരത്ത താമസിച്ച സ്ഥലത്ത് അയൽവാസികളായിരുന്നു പെൺകുട്ടികൾ. സ്കൂളിലേക്കു പോകുന്ന പെൺകുട്ടിയെ രാവിലെ ബൈക്കിൽ എത്തുന്ന പ്രതി കൊണ്ടുപോകുകയും വൈകിട്ട് സ്കൂൾ സമയം കഴിയാറാകുമ്പോൾ തിരിച്ചെത്തിക്കുകയുമായിരുന്നു.