കൊല്ലത്ത് കാണാതായ വയോധികയെ കിണറ്റിനുള്ളിൽ നിന്ന് കണ്ടെത്തി; ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി

Spread the love

കൊല്ലം: കൊല്ലത്ത് കാണാതായ വയോധികയെ കിണറ്റിനുള്ളിൽ നിന്ന് കണ്ടെത്തി. കൊല്ലം പുനലൂർ സ്വദേശിനി ലീലാമ്മയെ (78) ആണ് രക്ഷപ്പെടുത്തിയത്. വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ നിന്നാണ് വായോധികയെ ഫയർഫോഴ്സ് പുറത്ത് എടുത്തത്.

വ്യാഴാഴ്ച മകളുടെ വീട്ടിൽ നിന്ന് മടങ്ങിയ ലീലാമ്മയെ കാണാതാവുകയായിരുന്നു. തുടർന്ന് പുനലൂർ പൊലീസ് അന്വേഷണം തുടങ്ങി. പൊലീസും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് ഇന്നലെ വൈകിട്ട് കിണറ്റിൽ നിന്ന് വയോധികയെ കണ്ടെത്തിയത്. വയോധികയെ പരിക്കുകളോടെആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.