കഫ് സിറപ്പ് മരണം; മധ്യപ്രദേശില്‍ ഒരു കുട്ടി കൂടി മരിച്ചു; ഇതോടെ കഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 25 ആയി

Spread the love

ഭോപ്പാൽ: മധ്യപ്രദേശില്‍ കഫ് സിറപ്പ് കഴിച്ച് ഒരു കുട്ടി കൂടി മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അംബിക വിശ്വകര്‍മ എന്ന മൂന്ന് വയസുകാരിയാണ് മരിച്ചത്.

video
play-sharp-fill

ഇതോടെ കഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 25 ആയി. കഫ് സിറപ്പ് കുടിച്ച് കുട്ടികൾക്ക് ജീവന്‍ നഷ്ടമായ സംഭവത്തിന് ഇടയാക്കിയ കോള്‍ഡ്രിഫ് നിര്‍മാണ കമ്പനി അടച്ചുപൂട്ടാന്‍ തമിഴ്നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എന്നാൽ ഗുണ നിലവാര മാനദണ്ഡങ്ങള്‍ കമ്പനി പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ നിര്‍മ്മാണ ലൈസന്‍സാണ് തമിഴ്നാട് റദ്ദാക്കിയത്.

കഫ് സിറപ്പില്‍ അപകടകരമായ അളവില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിരുന്നതാണ് കുട്ടികളുടെ മരണത്തിന് കാരണം എന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി ഉടമ രംഗനാഥനെ മധ്യപ്രദേശ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. കുട്ടികളുടെ മരണത്തിന് ശേഷം തമിഴ്നാട്, കേരളം, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ ‘കോള്‍ ഡ്രീഫ്’ കഫ് സിറപ്പ് നിരോധിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group