
കൊച്ചി: എറണാകുളം പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തില്‍ പ്രശ്നപരിഹാരം ഇനിയും അകലെ.
ഹിജാബ് ഇല്ലാതെ വരാമെന്ന സമ്മതപത്രം നല്‍കിയാല്‍ കുട്ടിക്ക് സ്കൂളില്‍ തുടരാം എന്ന നിലപാടിലാണ് മാനേജ്മെന്‍റ്. എന്നാല്‍ സമ്മതപത്രം നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് വിദ്യാർത്ഥിനിയുടെ പിതാവ് അനസ് പറഞ്ഞു.
നേരത്തെ നടന്ന സമവായ ചർച്ചയില്‍ സ്കൂളിന്‍റെ നിബന്ധനകള്‍ അംഗീകരിക്കാമെന്ന് രക്ഷിതാവ് സമ്മതിച്ചിരുന്നു. എന്നാല്‍ ഇന്നലെ വിദ്യാഭ്യാസമന്ത്രി നടത്തിയ പ്രസ്താവനയ്ക്ക് ശേഷമാണ് നിലപാട് മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പനിയെത്തുടർന്ന് കുട്ടി ഇന്നും സ്കൂളിലെത്തില്ലെന്ന് രക്ഷിതാവ് പറഞ്ഞു. ഹൈക്കോടതി നിർദേശ പ്രകാരം സ്കൂളിനേർപ്പെടുത്തിയ പൊലീസ് സംരക്ഷണം തുടരും.



