പേരാമ്പ്രയില്‍ പ്രശ്‌നം ഉണ്ടാക്കിയത് ഷാഫി പറമ്പില്‍; ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതിരിക്കാനാണ് പൊലീസ് ശ്രമിച്ചത്; മൂക്കിന് പരിക്ക് പറ്റിയ ഷാഫിക്ക് എങ്ങനെയാണ് സംസാരിക്കാന്‍ കഴിഞ്ഞതെന്നും ടി.പി രാമകൃഷ്ണന്‍

Spread the love

കോഴിക്കോട്: പേരാമ്പ്രയിലെ പൊലീസ് നടപടി ന്യായീകരിച്ച്‌ ടി.പി രാമകൃഷ്ണന്‍.

ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതിരിക്കാനാണ് പൊലീസ് ശ്രമിച്ചത്.
പ്രശ്‌നമുണ്ടാക്കിയത് ഷാഫി പറമ്പില്‍ എം.പിയാണെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

പേരാമ്പ്രയില്‍ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു ടി.പി രാമകൃഷ്ണന്‍.
പൊലീസ് നടപടി മനസ്സിലാക്കണം. സംഘര്‍ഷ സ്ഥലത്ത് എത്തിയാല്‍ ജനപ്രതിനിധികള്‍ പൊലീസിനോട് സംസാരിക്കണം, അതുണ്ടായില്ല. ഷാഫി അക്രമികള്‍ക്കൊപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്‍ഡിഎഫ് കണ്‍വീനര്‍ പരിക്കേറ്റ ഷാഫി പറമ്പില്‍ എംപിയെ പരിഹസിക്കുകയും ചെയ്തു. മൂക്കിന് ഓപ്പറേഷന്‍ നടന്നു എന്നാണ് പറയുന്നത്. മൂക്കിന് പരിക്കേറ്റയാള്‍ക്ക് എങ്ങനെയാണ് സംസാരിക്കാന്‍ പറ്റുക. മൂക്കിന് പരിക്ക് പറ്റിയ ഷാഫി എങ്ങനെയാണ് സംസാരിക്കാന്‍ കഴിഞ്ഞതെന്നും ടി.പി രാമകൃഷ്ണന്‍ ചോദിച്ചു.