
ആറന്മുള വള്ളസദ്യയിൽ ആചാരലംഘനം നടന്നിട്ടില്ലെന്ന സിപിഎം നിലപാട് തള്ളി ക്ഷേത്രം തന്ത്രി പരമേശ്വരൻ വാസുദേവ ഭട്ടതിരിപ്പാട്. ആചാരലംഘനം നടന്നതായി വ്യക്തമാക്കുന്ന രണ്ട് കത്തുകൾ ക്ഷേത്ര ഉപദേശക സമിതിയുടെയും ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടേയും ലഭിച്ചതിനുശേഷമാണ് താൻ പരിഹാരക്രമം നിർദേശിച്ചതെന്ന് തന്ത്രി വ്യക്തമാക്കി.
മന്ത്രിക്ക് സദ്യ വിളമ്പിയത് തന്ത്രിയല്ലെന്നും ആ സമയത്ത് താൻ ക്ഷേത്രത്തിനുള്ളിലായിരുന്നു എന്നും തന്ത്രി പ്രതികരിച്ചു. വള്ളസദ്യവിളമ്പുന്നതിൽ ആചാരലംഘനം നടന്നിട്ടില്ല എന്നതായിരുന്നു സിപിഎം പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പ്. ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ സർക്കാരിനെയും ദേവസ്വം ബോർഡിനെയും ആക്ഷേപിച്ചു പരാജയപ്പെട്ടവർ പുതിയ അസത്യങ്ങൾ പരത്തുകയാണ് എന്നും സിപിഎം വിശദീകരിച്ചിരുന്നു എന്നാൽ ഈ വാദവും ഇപ്പോൾ പൊളിഞ്ഞിതിക്കുകയാണ്..


