തൃക്കൊടിത്താനത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം, സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയിൽ

Spread the love

ചങ്ങനാശേരി : കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മല്ലപ്പള്ളി വായ്‌പൂര് വേങ്ങമഠത്തിൽ കള്ളിപ്പാറ സുരേഷിൻ്റെ മകൻ ആദിത്യൻ (19) ആണ് മരിച്ചത്.

video
play-sharp-fill

തൃക്കൊടിത്താനം കുന്നുംപുറത്തിന് സമീപം മാടത്തെരുവി ഭാഗത്തായിരുന്നു അപകടം. ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് സമീർ പരിക്കുകളോടെ രക്ഷപ്പെട്ടു.

മല്ലപ്പള്ളി ഭാഗത്തുനിന്ന് തൃക്കൊടിത്താനത്തെ ജോലി സ്ഥലത്തേക്ക് വരുമ്ബോഴായിരുന്നു അപകടം. മല്ലപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്നു കാറും യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റൊരു സ്‌കൂട്ടറും അപകടത്തിൽപെട്ടു. ഇതിലെ യാത്രക്കാരനായ തൃക്കൊടിത്താനം കാലായിൽ ഷാജിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.