കണ്ണൂർ തളിപ്പറമ്പിൽ തീപിടിത്തത്തിനിടെ സൂപ്പർ മാർക്കറ്റിൽ മോഷണം; 10,000 രൂപയുടെ സാധനവുമായി കടന്നു കളഞ്ഞ യുവതി പിടിയിൽ

Spread the love

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിലുണ്ടായ വൻ തീപിടിത്തത്തിനിടെ സമീപത്തെ സൂപ്പർ മാർക്കറ്റില്‍ നിന്ന് മോഷണം നടത്തിയ യുവതി പിടിയിൽ. തളിപ്പറമ്പിലെ നബ്രാസ് ഹൈപ്പർ മാർക്കറ്റില്‍ കവർച്ച നടത്തിയ യുവതിയാണ് പിടിയിലായത്.

കെ വി കോംപ്ലക്സില്‍ ഉണ്ടായ അഗ്നിബാധയില്‍ നഗരം വിറങ്ങലിച്ചപ്പോൾ പർദ ധരിച്ചെത്തിയ യുവതി നബ്രാസ് സൂപ്പർ മാർക്കറ്റില്‍ നിന്ന് പതിനായിരത്തോളം രൂപയുടെ സാധനങ്ങള്‍ എടുത്ത് പുറത്ത് അഗ്നിബാധ കാണുവാൻ തടിച്ച്‌ കൂടിയ ജനക്കൂട്ടത്തിലേക്ക് നടന്നുമറയുകയായിരുന്നു.

യുവതി സാധനങ്ങള്‍ എടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പൊലീസിലും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതി പിടിയിലായതെന്ന് നബ്രാസ് അധികൃതർ  അറിയിച്ചു. തളിപ്പറമ്പിൻ്റെ സമീപ പഞ്ചായത്തിലെ യുവതിയാണ് പിടിയിലായത്. ഇവർ എടുത്ത സാധനങ്ങളുടെ വില ഈടാക്കി താക്കീത് ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group