
എറണാകുളം : തേവരയിൽ ടാങ്കർ ലോറിയിൽ നിന്ന് സൾഫൂരിക് ആസിഡ് ദേഹത്ത് വീണ് ബൈക്ക് യാത്രികന് പൊള്ളലേറ്റു.
കണ്ണമാലി സ്വദേശിയുടെ കയ്യിലും കഴുത്തിലുമാണ് ഗുരുതരമായി പൊള്ളലേറ്റത്.ഇയാൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ടാണ് സംഭവം.എതിർദിശയിൽ നിന്ന് വരികയായിരുന്ന ടാങ്കർ കടന്നുപോയ ഉടനെയാണ് യുവാവിന് നീറ്റൽ അനുഭവപ്പെട്ടത്. ബൈക്ക് നിർത്തി നോക്കിയപ്പോൾ വസ്ത്രങ്ങളെല്ലാം കരിഞ്ഞ നിലയിലായിരുന്നു. തുടർന്ന് സമീപത്തെ പൊലീസുകാരനോട് വിവരം പറയുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുണ്ടന്നൂരിൽ വെച്ച് പൊലീസ് ടാങ്കർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് സൾഫൂരിക് ആസിഡാണെന്ന് മനസിലായത്. മഴയായതിനാൽ ബാഗ് മുൻഭാഗത്തായിരുന്നു യാത്രക്കാരനിട്ടിരുന്നത്. അതിനാൽ മുൻഭാഗത്ത് അധികം പൊള്ളലേറ്റിരുന്നില്ല. ഹെൽമറ്റ് ധരിച്ചതിനാൽ മുഖത്തും പൊള്ളലേറ്റില്ല.
എന്നാൽ കയ്യിലും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റു. അലക്ഷ്യമായി സൾഫൂരിക് ആസിഡ് കൈകാര്യം ചെയ്‌ത സംഭവത്തിൽ കുണ്ടന്നൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.



