
ബേത്തൂര്‍പ്പാറ: വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ നഴ്സിങ്ങ് വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കുറ്റിക്കോല്‍ ബേത്തൂര്‍പാറ തച്ചാര്‍കുണ്ട് വീട്ടില്‍ പരേതനായ ബാബുവിന്റെ മകള്‍ മഹിമയാണ് (20) മരിച്ചത്.
ഇന്ന് രാവിലെ 8 മണിയോടെ മഹിമയെ വീട്ടിലെ മുറിയില്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു. വീട്ടുകാർ കാണുന്ന സമയം ജീവനുണ്ടായിരുന്നു. അമ്മ വനജയും സഹോദരന് മഹേഷും മഹിമയെ ആശുപത്രിയിലെത്തിക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തിൽ പെടുകയായിരുന്നു. നാട്ടുകാര്‍ ഇവര്‍ മൂന്ന് പേരെയും കാസര്‍കോട് ചെർക്കള ആശുപത്രിയിൽ എത്തിചെങ്കിലും മഹിമയുടെജീവന് രക്ഷിക്കാനായില്ല.
രാവിലെ 6 മണിക്ക് ശേഷമാണ് മഹിമ തൂങ്ങി മരിക്കാൻ ശ്രമം നടത്തിയത്. കാസര്‍കോട്ടെ നുള്ളിപ്പാടിയിൽ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്നു മഹിമ. മരണകാരണം തൂങ്ങിയതിലാണോ കാർ അപകടമാണോ എന്നത് വ്യക്തമല്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group


