തീയറ്ററിൽ ആറാടി കാർത്തികേയൻ ഫാൻസ്‌; വെറും നാല് ദിവസം കൊണ്ട് “രാവണപ്രഭു 4കെ” നേടികയത് കോടികൾ

Spread the love

റീ റിലീസ് ട്രെൻഡിൽ സിനിമാപ്രേമികൾ ഏറ്റവും ആവേശത്തോടെ സ്വീകരിച്ചത് മോഹൻലാൽ ചിത്രങ്ങളെയാണ്. ഏറ്റവും കൂടുതൽ തവണ റീ റിലീസിന് തിരികെ വന്നതും അദ്ദേഹത്തിന്റെ സിനിമകൾ തന്നെയാണ്.

എന്നാൽ സിനിമാ പ്രേമികൾ  ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടത് ഛോട്ടാ മുംബൈ ആയിരുന്നുവെന്ന കാര്യത്തില്‍ തർക്കമില്ല. അതോടൊപ്പം ചേർത്ത് വയ്ക്കാൻ മറ്റൊരു റീ റിലീസ് കൂടി കഴിഞ്ഞ ദിവസം  തിയറ്ററുകളില്‍ എത്തിയിരുന്നു. 2001ല്‍ റിലീസ് ചെയ്ത് മലയാളി പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത രാവണപ്രഭു.

ഒക്ടോബർ 10ന് ആയിരുന്നു രാവണപ്രഭു പുതിയ സാങ്കേതിക മികവോടെ പ്രേക്ഷകർക്ക് മുന്നില്‍ വീണ്ടും എത്തിയത്. എപ്പോഴത്തേയും പോലെതന്നെ  മോഹൻലാല്‍ ആരാധകർ ഒന്നടങ്കം സിനിമ ഏറ്റെടുത്തു. പ്രത്യേകിച്ച്‌ റിലീസ് വേളയില്‍ തിയറ്ററർ എക്സ്പീരിയൻസ് മിസ് ചെയ്തവർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴിതാ രാവണപ്രഭുവിന്റെ റീ റിലീസ് കളക്ഷൻ വിവരങ്ങള്‍ പുറത്തുവരികയാണ്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 2.60 കോടിയാണ് നാല് ദിവസം കൊണ്ട് ചിത്രം നേടിയിരിക്കുന്നത്. വരും ദിവസങ്ങളിലും മികച്ച കളക്ഷ്ഷൻ സിനിമയ്ക്ക് ലഭിക്കുമെന്നാണ് ട്രാക്കർന്മാരുടെ വിലയിരുത്തല്‍.

മലയാളത്തിലെ റീ റിലീസ് ഓപ്പണിങ്ങില്‍ രണ്ടാം സ്ഥാനത്താണ് രാവണപ്രഭു. 67- 70 ലക്ഷം വരെയാണ് ചിത്രം നേടിയതെന്നാണ് ട്രാക്കർമാരുടെ റിപ്പോർട്ട്. ഒന്നാം സ്ഥാനത്ത് മോഹൻലാലിന്റെ തന്നെ സ്ഫടികം ആണ്. ഈ രണ്ട് സിനിമകള്‍ക്ക് പുറമെ ദേവദൂതൻ, മണിച്ചിത്രത്താഴ്, ഛോട്ടാ മുംബൈ എന്നിവയാണ് മോഹൻലാലിന്റേതായി റീ റിലീസ് ചെയ്യപ്പെട്ട സിനിമകള്‍. ദേവാസുരം എന്ന ക്ലാസിക് ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് രാവണപ്രഭു. ആദ്യ ഭാഗത്തില്‍ മംഗലശ്ശേരി നീലകണ്ഠന്‍റെ കഥയാണ് പറഞ്ഞതെങ്കില്‍ രണ്ടാം ഭാഗം മകൻ കാർത്തികേയന്റെ കഥയാണ് പറഞ്ഞത്.