വയോജനങ്ങൾക്ക് തണലായി മണർകാട് ഗ്രാമ പഞ്ചായത്ത്: മെഡിക്കല്‍ സഹായ ഉപകരണങ്ങളുടെ വിതരണം നടത്തി: പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. ബിജു ഉദ്ഘാടനം ചെയ്തു: വൈസ് പ്രസിഡന്‍റ് ജെസി ജോണ്‍ അധ്യക്ഷയായി.

Spread the love

മണർകാട്: പഞ്ചായത്തിന്‍റെ വയോജന ക്ഷേമപദ്ധതിയായ തണലിന്‍റെ ഭാഗമായി വയോജനങ്ങള്‍ക്കു മെഡിക്കല്‍ സഹായ ഉപകരണങ്ങളുടെ വിതരണം നടത്തി.
പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. ബിജു ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത വയോജനങ്ങള്‍ക്ക് ഹിയറിംഗ് എയ്ഡ്, വീല്‍ ചെയർ, വോക്കർ, കമോഡ് വീല്‍ചെയർ തുടങ്ങിയവ സൗജന്യമായി വിതരണം ചെയ്തു.

വൈസ് പ്രസിഡന്‍റ് ജെസി ജോണ്‍ അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങള്‍ രജിതാ അനീഷ്, ജിജി മണർകാട്, ബിനു രാജു, സുരേഖ പി.ബി., ജോളി ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group