കോഴിക്കോട് വടകരയിൽ വൻ കഞ്ചാവ് വേട്ട; 1.820 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി എക്സൈസ് പിടിയില്‍

Spread the love

കോഴിക്കോട്: കോഴിക്കോട് വടകരയിൽ 1.820 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. പശ്ചിമ ബംഗാള്‍ സ്വദേശി ആലം എസ് കെ (28) നെയാണ് വടകര എക്സൈസ് സംഘം പിടികൂടിയത്.

കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വൈകിട്ടോടെ പ്രതിയെ വടകര നടക്കുതാഴ വെച്ച് വടകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷൈലേഷ് പി മും സംഘവും ചേർന്ന് അറസ്റ് ചെയ്തത്.

പ്രതിയേയും തൊണ്ടി മുതലുകളും വടകര എക്സൈസ് റേഞ്ച് ഓഫീസ് ഹാജരാക്കി  കേസ് രജിസ്റ്റർ ചെയ്തു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വിനോദൻ എൻ കെ, സിവില്‍ എക്സൈസ് ഓഫീസർമാരായ രാഹുല്‍ ആക്കിലേരി, സന്ദീപ് സി വി, മുഹമ്മദ് റമീസ്, കെ, അഖില്‍ കെ എം, വനിതാ സിവില്‍ എക്സൈസ് ഓഫീസർമാരായ നിഷ എൻ കെ,രേഷ്മ ആർ, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ രാജൻ പി എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group