video
play-sharp-fill

കാട്ടാനയെ ലോറി ഇടിച്ചു :  മുങ്ങിയ ഡ്രൈവറെ വനം വകുപ്പ് പൊക്കി; ശക്തമായ നടപടിയുമായി അധികൃതർ

കാട്ടാനയെ ലോറി ഇടിച്ചു : മുങ്ങിയ ഡ്രൈവറെ വനം വകുപ്പ് പൊക്കി; ശക്തമായ നടപടിയുമായി അധികൃതർ

Spread the love

സ്വന്തം ലേഖിക

വയനാട്: മുത്തങ്ങയിൽ ഇന്നലെ രാത്രി ചരക്ക് ലോറിയിടിച്ച് പരിക്കേറ്റ കാട്ടാനയ്ക്ക് അധികൃതർ ചികിത്സ നൽകി. പരിക്ക് ഗുരുതരമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കേസെടുത്ത വനം വകുപ്പ്, ലോറി ഡ്രൈവർ ബാലുശ്ശേരി സ്വദേശി ഷമീജിനെ അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം രാത്രിയാണ് മൈസൂരിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ചരക്ക് ലോറി ആനയെ ഇടിച്ചത്.ഗുരുതരമായി പരിക്കേറ്റ ആന കാട്ടിലേക്ക് നീങ്ങി. തുടർന്ന് ലോറിയുമായി ഡ്രൈവർ സ്ഥലം വിടുകയായിരുന്നു. സംഭവമറിഞ്ഞ നാട്ടുകാർ വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെഅറിയിച്ചതിനെ തുടർന്ന് ചെക്ക് പോസ്റ്റിൽ വച്ച് ഉദ്യോഗസ്ഥർ ലോറി കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവർക്കെതിരെ കേസെടുത്ത വനംവകുപ്പ് ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടർമാരും ചേർന്ന് നടത്തിയ തിരിച്ചലിലാണ് പരിക്കേറ്റ ആനയെ കണ്ടെത്തിയത്. സമീപത്തുണ്ടായിരുന്ന കാട്ടാനകളെ കുങ്കി ആനകളെ ഉപയോഗിച്ച് മാറ്റിയ ശേഷമാണ് പരിക്കേറ്റ ആനയെ ചികിത്സിച്ചത്. ആനയ്ക്ക് തുടർചികിത്സ ഉറപ്പാക്കുമെന്നും അതുവരെ നിരീക്ഷണം തുടരുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.