
കോട്ടയം: കോട്ടയം നഗരസഭയിൽ വികസനസദസ് സംഘടിപ്പിച്ചു.
മാമ്മൻ മാപ്പിള ഹാളിൽ നഗരസഭാംഗം ജെയിംസ് പുല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ജോസ് പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു.
ദാരിദ്ര്യ നിർമ്മാർജ്ജനം, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലുള്ള മുന്നേറ്റം എന്നിവ ഈ അഞ്ചു വർഷക്കാലയളവിനുള്ളിൽ സംസ്ഥാന സർക്കാരിന് കൈവരിക്കുവാൻ കഴിഞ്ഞുവെന്ന് ജെയിംസ് പുല്ലംപറമ്പിൽ പറഞ്ഞു.
നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണുക, മഴക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന പടിഞ്ഞാറൻ മേഖലയ്ക്കു സഹായം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ചർച്ചയിൽ ഉയർന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വികസന പ്രവർത്തനങ്ങൾ നഗരസഭ സെക്രട്ടറി ബി. അനിൽകുമാർ അവതരിപ്പിച്ചു.നഗരസഭാംഗം ഷീല സതീഷ്, തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. പ്രസാദ്, ആസൂത്രണ സമിതി അംഗം ഉമ്മൻ സി. വേങ്ങൽ, സി.ഡി.എസ്. ചെയർപേഴ്‌സൺമാരായ പി.ജി. ജ്യോതിമോൾ, നളിനി ബാലൻ, കിലാ പരിശീലകൻ സുനു പി. മാത്യു എന്നിവർ പങ്കെടുത്തു.