മലപ്പുറത്ത്‌ വീണ്ടും വൻ ലഹരി വേട്ട: തലപ്പാറയിൽ 30 ചാക്കുകളിലായി പിടികൂടിയത് 2200 കിലോ പുകയില ഉത്പന്നങ്ങൾ

Spread the love

പരപ്പനങ്ങാടി :30 ചാക്കുകളിലായി, 2200 കിലോ പുകയില ഉത്പന്നങ്ങൾ പിടികൂടി. എക്സൈസ് ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പരപ്പനങ്ങാടി എക്സൈസ് നടത്തിയ പരിശോധനയിലാണ് മൂന്നിയൂർ തലപ്പാറ ജംഗ്ഷന് സമീപം താമസിക്കുന്ന കൈതകത്ത് ലത്തീഫ് എന്നയാളുടെ വീട്ടിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.

video
play-sharp-fill

വൻ റാക്കറ്റാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും ജില്ലയിൽ പുകയില ഉത്പ്പന്നങ്ങൾ വിതരണം ചെയ്യുന്ന മൊത്തവില്പനക്കാരിൽ ഒരാളാണ് പിടിയിലായതെന്നും ഇൻസ്പെക്ടർ പറഞ്ഞു.

നിലവിൽ സ്റ്റാറ്റ്യൂട്ടറി വാണിംഗ് ഇല്ലാത്ത വിദേശ നിർമ്മിത സിഗരറ്റുകളും കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ പേരിൽ പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതിന് കേസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ കെ.ടി. ഷാനൂജ്, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ടി. ദിനേശ്, അജിത് കുമാർ, ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ട‌ർ മിനുരാജ് എന്നിവരടങ്ങിയ സംഘമാണ് കേസ് കണ്ടെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group