
തൃശ്ശൂര്‍: സി പി ഐ എം നേതാവും മുൻ കുന്നംകുളം എം എൽ എ യുമായ സ. ബാബു എം പാലിശ്ശേരി നിര്യാതനായി. 67 വയസായിരിന്നു. പാർക്കിസൺസ് രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടുദിവസം മുൻപാണ് കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം. 2006 , 2011 കാലഘട്ടങ്ങളിൽ കുന്നംകുളം എം എൽ എ ആയിരുന്നു.