
ആലപ്പുഴ: ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസിലെ പ്രതി പോലീസ് പിടിയില്‍. ആലപ്പുഴ ചന്ദനക്കാവിന് കിഴക്കുവശമുള്ള അണ്ണാവി ക്ഷേത്രത്തിലെ നിലവിളക്കുകള്‍ മോഷ്ടിച്ച പഴവീട് ഹൗസിങ് കോളനി വാർഡില്‍ പ്ലാംപറമ്ബ് വീട്ടിൽ രമേഷ് കുമാർ (63) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരനാണ് നിത്യവും ഉപയോഗിച്ചിരുന്ന നിലവിളക്കുകള്‍ കാണാതായതായി കണ്ടെത്തിയത്. തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ ഐഎസ്‌എച്ച് ഒ റെജിരാജ് വിഡിയെ വിവരം അറിയിച്ചു.
ഐഎസ്‌എച്ച്‌ഒ റെജിരാജ് വി ഡി, എസ്‌ഐ കണ്ണൻ എസ് നായരുടെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘം ക്ഷേത്രത്തിനു സമീപത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുകയും മോഷണ വസ്തുക്കള്‍ കണ്ടെടുക്കുകയും ചെയ്തത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group