ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ സ്വര്‍ണ വില; ഇന്ന് മാത്രം വർദ്ധിച്ചത് 2400 രൂപ ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ ഇന്നത്തെ (14/10/25) സ്വർണ വില

Spread the love

കൊട്ടയം : ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ സ്വര്‍ണ വില. ഇന്ന് മാത്രം സംസ്ഥാനത്ത്  2400 രൂപ ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചു. അറിയാം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 300 രൂപ വര്‍ധിച്ച്‌ 11795 രൂപയായി. ഒരു പവന് 94360 രൂപയും. സ്വര്‍ണവില 95000ത്തിലേക്ക് അടുക്കുകയാണ്.

ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വലിയ തോതില്‍ വില കൂടുന്നുണ്ട്. അമേരിക്കയിലെ സാമ്ബത്തിക സാഹചര്യമാണ് വിപണിയെ താളം തെറ്റിക്കുന്നത്. ഓണ്‍ലൈന്‍ ട്രേഡിങ് കരുത്താര്‍ജിച്ചതും സ്വര്‍ണവില ഉയരാന്‍ കാരണമാണ്.

സ്വര്‍ണത്തിന് മാത്രമല്ല, കേരളത്തില്‍ വെള്ളിയുടെ വിലയും കൂടുകയാണ്. ഇന്നലെ പത്ത് രൂപ കൂടിയ പിന്നാലെ ഇന്ന് അഞ്ച് രൂപ ഗ്രാമിന് വര്‍ധിച്ചു. 190 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് ഇന്നത്തെ വില. ഇങ്ങനെ പോയാല്‍ ഈ വര്‍ഷം സ്വര്‍ണത്തിലൂടെ മാത്രമല്ല, വെള്ളി ഇടപാടിലൂടെയും വലിയ ലാഭം കൊയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് ഒരു ലക്ഷത്തിന് മുകളില്‍ ചെലവ് വരും. വില കൂടിയിരിക്കെ, കുറഞ്ഞ കാരറ്റിലുള്ള ആഭരണം വാങ്ങുന്നവര്‍ക്കും തിരിച്ചടിയാണ്. കാരണം എല്ലാ കാരറ്റിലുള്ള സ്വര്‍ണത്തിനും വില കുതിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 250 രൂപ വര്‍ധിച്ച്‌ 9700 രൂപയായി. 14 കാരറ്റ് ഗ്രാമിന് 7500 രൂപയും 9 കാരറ്റ് ഗ്രാമിന് 4865 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. രാജ്യാന്തര വിപണിയില്‍ വലിയ കുതിച്ചു ചാട്ടമാണ് സ്വര്‍ണത്തിനുണ്ടായത്. 100 ഡോളറില്‍ അധികം ഉയര്‍ന്ന് 4163 ഡോളറിലെത്തി. വൈകാതെ 4500 ഡോളറില്‍ എത്തുമെന്നാണ് വിവരം. അങ്ങനെ സംവിച്ചാല്‍ കേരളത്തിലെ വില ഒരു ലക്ഷം കവിയും.