
തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിലായി അങ്കണവാടികളിലേക്ക് ഹെല്‍പ്പർമാരെ നിയമിക്കുന്നതിന് അപേക്ഷ വിളിച്ചിട്ടുണ്ട്. എറണാകുളം, കണ്ണൂർ ജില്ലകളിലാണ് അവസരം.
പത്താം ക്ലാസ് യോഗ്യതയില്‍ ജോലി നേടാനുള്ള അവസരമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. താല്‍പര്യമുള്ളവർ ചുവടെ നല്‍കിയ വിശദാംശങ്ങള്‍ വായിച്ച് മനസിലാക്കി അപേക്ഷ നല്‍കണം.
എറണാകുളം
വാഴക്കുളം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിൻ്റെ പരിധിയിലുള്ള ആലുവ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിലേക്ക് അങ്കണവാടി ഹെല്‍പ്പർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 25ന് മുൻപായി നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തില്‍ അപേക്ഷ നല്‍കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യോഗ്യത:
വനിതകള്‍ക്കാണ് അവസരം.
ആലുവ മുനിസിപ്പാലിറ്റിയില്‍ സ്ഥിര താമസക്കാരായിരിക്കണം.
46 വയസ്സിന് ചുവടെ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ടായിരിക്കും.
അപേക്ഷകർ എസ്.എസ്.എല്‍.സി.യോ, തത്തുല്ല്യ പരീക്ഷയോ പാസ്സായിരിക്കുവാൻ പാടില്ല.
എഴുത്തും വായനയും അറിയുന്നവർ ആയിരിക്കണം. എസ്.എസ്. എല്‍.സി പാസ്സാകാത്തവരുടെ അഭാവത്തില്‍ എസ്.എസ്.എല്‍.സി പാസ്സായവരേയും പരിഗണിക്കും.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവർ നിർദ്ദിശ്ട മാതൃകയിലുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് തോട്ടക്കാട്ട്കരയില്‍ പ്രവർത്തിക്കുന്ന വാഴക്കുളം ഐ.സി.ഡി.എസ് പ്രോജക്‌ട് ഓഫീസില്‍ നല്‍കണം. 25/10/2025ന് വൈകിട്ട് 5 നുള്ളില്‍ അപേക്ഷയെത്തണം.
സംശയങ്ങള്‍ക്ക് 9496432250, 04842952488 എന്ന നമ്പറില്‍ ബന്ധപ്പെടുക.
2. കണ്ണൂർ
കണ്ണൂർ അർബൻ ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ കോർപ്പറേഷൻ സോണല്‍ സെന്റർ നമ്പർ ഒന്ന് സൗത്ത് ബസാർ അങ്കണവാടിയില്‍ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് പദ്ധതിയിലേക്ക് ഹെല്‍പർ തസ്തികയില്‍ ജോലിക്കാരെ നിയമിക്കുന്നതിന് അപേക്ഷ വിളിച്ചു. വനിതകള്‍ക്കാണ് അവസരം.
താല്‍പര്യമുള്ളവർ അപേക്ഷയോടൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകള്‍ സഹിതം ചുവടെ നല്‍കിയ വിലാസത്തില്‍ എത്തിക്കണം.
വിലാസം: കണ്ണൂർ അർബൻ ശിശുവികസന പദ്ധതി ഓഫീസ്.
സമയം: ഒക്ടോബർ 18 ന് വൈകിട്ട് അഞ്ചിന് മുൻപ്.
സംശയങ്ങള്‍ക്ക് 04972708150 എന്ന നമ്പറില്‍ ബന്ധപ്പെടുക.