
തൃശ്ശൂര്‍: വാഹനം മാറ്റിയിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് തൃശ്ശൂര്‍ ചേലക്കോട്ടുകരയില്‍ നാലുപേര്‍ക്ക് വെട്ടേറ്റു. ഗുണ്ടാലിസ്റ്റില്‍പ്പെട്ട സഹോദരങ്ങളാണ് അക്രമം നടത്തിയത്.
പരിക്കേറ്റവരെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വഴിയില്‍ വാഹനം നിര്‍ത്തിയിട്ടിരുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. തിങ്കളാഴ്ച വൈകുന്നരം അഞ്ചേകാലോടെയാണ് സംഭവം.
ഒല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെ ഗുണ്ടാലിസ്റ്റിലുള്ള നിജോ എന്നയാള്‍ അഞ്ചേരിയിലേക്കുള്ള ഭാര്യവീട്ടിലേക്ക് ബെെക്കിൽ വരവേ, പഴക്കച്ചവടം കഴിഞ്ഞ് നിർത്തിയിട്ടിരുന്ന ഒരു ആപ്പേ ഓട്ടോറിക്ഷ ആ വീട്ടിലേക്കുള്ള വഴിയുടെ അരികിലുണ്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് വാഹനം അവിടെനിന്ന് മാറ്റണം എന്ന് ആവശ്യപ്പെട്ട് നിജോ, ഓട്ടോയിലുണ്ടായിരുന്ന സുധീഷ്, വിമല്‍, കിരണ്‍, വിനില്‍ എന്നിവരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു.
ശേഷം നിജോ ഇവിടെനിന്ന് പോവുകയും സഹോദരനും ഗുണ്ടാലിസ്റ്റില്‍പ്പെട്ടയാളുമായ നെല്‍സണുമൊപ്പം മടങ്ങിവരികയും ചെയ്തു. ഇവര്‍ രണ്ടുപേരും ചേര്‍ന്ന് ഓട്ടോറിക്ഷയിലുണ്ടായിരുന്ന സുധീഷ്, വിമല്‍, കിരണ്‍, വിനില്‍ എന്നിവര്‍ക്കു നേരെ മുളകുപൊടിയെറിയുകയും ശേഷം വടിവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
പ്രതികള്‍ സ്ഥലത്തുനിന്ന് ബൈക്കില്‍ രക്ഷപ്പെട്ടെങ്കിലും പിന്നീട് ഒരു ആശുപത്രിയില്‍ ചികിത്സ തേടവേയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.