മീനടത്ത് പോർച്ചിൽ പാർക്ക് ചെയ്ത കാർ പിന്നോട്ട് നീങ്ങി;കാറിനടിയിൽപെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം;മകന് കാലിന് ഗുരുതര പരിക്ക്

Spread the love

കോട്ടയം :മീനടത്തിനും പുതുപ്പള്ളിക്കും ഇടയിൽ കാവാലച്ചിറയിൽ കാറിനടിയിൽപെട്ട്
വീട്ടമ്മക്ക് ദാരുണാന്ത്യം. കാവാലച്ചിറ കുറ്റിക്കൽ വീട്ടിൽ വൽസമ്മയാണ് ( 48 ) മരിച്ചത്. മകൻ ഷിജിൻ (25 ) കാലിന് പരുക്കേറ്റു. ഇന്ന് വൈകുന്നേരത്തോടെ ആയിരുന്നു സംഭവം.

video
play-sharp-fill

പോർച്ചിൽ പാർക്ക് ചെയ്ത കാർ പിന്നോട്ട് നീങ്ങി കാറിൻ്റെ പിന്നിൽ നിന്നിരുന്ന വത്സമ്മയും മകനും കാറിന് അടിയിൽപ്പെടുകയായിരുന്നു.ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ ഇവരെ പുറത്തെടുക്കുകയായിരുന്നു തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തെ തുടർന്ന് പാമ്പാടി എസ് എച്ച് ഒ റിച്ചാർഡ് വർഗീസ്, എസ്‌ ഐ ഉദയകുമാർ എന്നിവരുടെ നേതൃത്തത്തിൽ ഉള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
വത്സമ്മയുടെ മൃതദേഹം മന്ദിരം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group