അപകടം ഒഴിവാക്കാം: തൊണ്ടയിൽ ഭക്ഷണം  കുടുങ്ങിയാല്‍ ചെയ്യേണ്ടത് ഇതാണ്

Spread the love

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ അതിനെ അതീവ ഗൗരവമായി കാണണം. ശ്വാസം നിലയ്ക്കുന്ന അപകടകരമായ അവസ്ഥയിലേക്ക് മാറുന്നതിന് മുമ്പ് തന്നെ നടപടികള്‍ സ്വീകരിക്കാനും വൈദ്യസഹായം തേടാനും ശ്രദ്ധിക്കണം.

ലളിതമായ ചില പ്രാഥമിക കാര്യങ്ങൾ ചെയ്താൽ ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ നിന്ന് രക്ഷനേടാം:

  • ചുമയ്ക്കാന്‍ ശ്രമിക്കുക: ശക്തമായി ചുമയ്ക്കുന്നത് തൊണ്ടയിലെ തടസ്സം നീക്കം ചെയ്യാന്‍ സഹായിക്കും.
  • വെള്ളം കുടിക്കുക: ചെറിയ തോതിലുള്ള തടസ്സമെങ്കില്‍ വെള്ളം കുടിക്കുന്നത് സഹായകരമാകാം.
  • ഹൈംലിക് മാനുവര്‍ (Heimlich Maneuver): ശ്വാസം പൂർണമായി നിലയ്ക്കുന്ന അവസ്ഥയാണെങ്കില്‍ ഇത് പരീക്ഷിക്കാം. ബാധിതന്റെ പിന്നില്‍നിന്ന് നില്‍ക്കുക, കൈകള്‍ വയറിന് താഴെ ഭാഗത്ത് കോര്‍ത്ത് അകത്തേക്കും മുകളിലേക്കും അമര്‍ത്തുക. ഇതിലൂടെ ശ്വാസനാളത്തിലെ തടസ്സം പുറത്തേക്കു പോകാന്‍ സഹായിക്കും.
  • ശ്വാസംമുട്ടല്‍ തുടരുകയോ ബോധക്ഷയം സംഭവിക്കുകയോ ചെയ്താല്‍, കൃത്രിമ ശ്വാസം (CPR) നല്‍കാനും ഉടന്‍ വൈദ്യസഹായം തേടാനും ശ്രദ്ധിക്കുക.