
കിങ്ഡ’ത്തിനു ശേഷം വിജയ് ദേവരകൊണ്ട നായകനായെത്തുന്ന പുതിയ ചിത്രതിന് ഹൈദരാബാദില്‍ തുടക്കം. ‘SVC59’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രവി കിരണ്‍ കോലയാണ്.
മലയാളികളുടെ പ്രിയ താരം കീർത്തി സുരേഷ് ആണ് ഈ പാൻ ഇന്ത്യൻ ചിത്രത്തിലെ നായിക. അഞ്ച് ഭാഷകളില്‍ എത്തുന്ന ചിത്രം നിർമിക്കുന്നത് ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന് കീഴില്‍ ദില്‍ രാജുവും ശിരീഷും ചേർന്നാണ്.
രാജാ വാരു റാണി ഗാരു’ എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്ത് ഗംഭീര ചുവടുവയ്‌പ്പ് നടത്തിയ രവി കിരണ്‍ കോലയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ഈ ചിത്രം. ഭീഷ്മപർവം, ഹെലൻ, പൂക്കാലം, ബോഗയ്‌വില്ല, ഗോള്‍ഡ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആനന്ദ് സി. ചന്ദ്രൻ ആണ് ഛായാഗ്രഹണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭ്രമയുഗം, സൂക്ഷ്മദർശിനി, ടർബോ, ഡീയസ് ഈറേ എന്നീ ചിത്രങ്ങള്‍ക്ക് ഈണം ഒരുക്കിയ ക്രിസ്റ്റോ സേവ്യറാണ് സംഗീതം.റൂറല്‍ ആക്‌ഷൻ ഡ്രാമയാകും ചിത്രം. ഇതാദ്യമായാണ് വിജയ് ഇത്രയും വലിയൊരു ഗ്രാമീണ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ഫാമിലി സ്റ്റാറി’ന് ശേഷം വിജയ് ദേവരകൊണ്ടയും ദില്‍ രാജുവും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘SVC59’.