പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് ; കുട്ടിക്ക് ചികിത്സാ സഹായമായി ഗാന്ധിനഗറിലെ വ്യവസായിൽ നിന്ന് പണം തട്ടി മുങ്ങി; ഒടുവിൽ ഏറണാകുളത്ത് നിന്ന് വെള്ളറട സ്വദേശിയെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു

Spread the love

കോട്ടയം:പോലീസുദ്യോഗസ്ഥനാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ.
തിരുവനന്തപുരം വെള്ളറട സ്വദേശി വിനീത് കുമാർ ഡി(35)ആണ് ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്.

ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വ്യവസായിയുടെ ഫോണിൽ വിളിച്ച് കുട്ടിക്ക് ചികിത്സാ സഹായമായി 15000/- രൂപ ഗൂഗിൾ പേ മുഖാന്തിരം തട്ടിയെടുക്കുകയായിരുന്നു.

എറണാകുളം കാലടി വാടകക്ക് താമസിച്ച പ്രതിയെ ഗാന്ധിനഗർ പോലീസ്സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീജിത്ത് ടി യുടെ നേതൃത്വത്തിൽ എസ്.ഐ ജയപ്രകാശ്, സുശീലൻ പിആർ,എസ്.സി.പി.ഒ രഞ്ജിത്ത് , സിപി ഒ അനൂപ് സുനു ഗോപി എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയെ കോടതിയിൽ ഹാജരാക്കും. പ്രതി സമാന രീതിയിൽ കേരളത്തിന്റെ പല ഭാഗങ്ങളിൽ തട്ടിപ്പുകൾ നടത്തിയതായി സൂചനയുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ എവിടെയൊക്കെ തട്ടിപ്പ് നടത്തി എന്നതിന്റെ പൂർണ്ണവിവരം ലഭ്യമാകുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.