
കൊച്ചി: കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡില്‍ ജോലി നേടാൻ അവസരം. ട്രാഫിക് സൂപ്രണ്ട് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്.
കേരള പിഎസ് സി നടത്തുന്ന സ്ഥിര നിയമനമാണിത്. താല്‍പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷ നല്‍കാം.
അവസാന തീയതി: ഒക്ടോബർ 15

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തികയും ഒഴിവുകളും
കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡില്‍ – ട്രാഫിക് സൂപ്രണ്ട്. ആകെ ഒഴിവുകള്‍ 01.
കാറ്റഗറി നമ്പർ : 361/2025
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 14,620 രൂപ മുതല്‍ 25,280 രൂപവരെ പ്രതിമാസ ശമ്പളം ലഭിക്കും.
പ്രായപരിധി
18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികള്‍ 02.01.1989-നും 01.01.2007 നുമിടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉള്‍പ്പെടെ) മറ്റു പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവർക്കും പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവർക്കും നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും.
യോഗ്യതകള്‍
യു. ജി. സി അംഗീകൃത സർവകലാശാലയില്‍ നിന്നോ കേന്ദ്ര സർക്കാർ സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ടുകളില്‍ നിന്നോ കേരള സർക്കാർ സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ടുകളില്‍ നിന്നോ ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം.
മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ആശയവിനിമയത്തിനുള്ള കഴിവ്.
കമ്പ്യൂട്ടർ ഒരു വിഷയമായി പഠിച്ച് എസ്. എസ്. എല്‍. സി./ പ്ലസ് ടു വിജയിച്ചിരിക്കണം.
അല്ലെങ്കില്‍ ഒരു സർക്കാർ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച മൂന്നു മാസത്തെ കാലാവധിയില്‍ കുറയാത്ത അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് വിജയിച്ചിരിക്കണം.
ഏതെങ്കിലും രജിസ്റ്റേർഡ് ലോജിസ്റ്റിക്ക്, ഗതാഗത സ്ഥാപനത്തില്‍ വാഹന ഗതാഗത നിയന്ത്രണവും/ ചരക്ക് നീക്കവുമായി ബന്ധപ്പെട്ട മേഖലയില്‍ ഉള്ള 2 വർഷത്തെ പ്രവൃത്തി പരിചയം
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/