
കോട്ടയം: എല്ലാ കറികള്‍ക്കും നമ്മള്‍ ഉപ്പ് ഉപയോഗിക്കാറുണ്ട്. ദിവസവും 15 മുതല്‍ 20 ഗ്രാം ഉപ്പാണ് നമ്മളില്‍ പലരുടെയും ശരീരത്തിലെത്തുന്നത്.
ബേക്കറി പലഹാരങ്ങള്‍, പച്ചക്കറികള്‍, അച്ചാറുകള്‍, എണ്ണ പലഹാരങ്ങള്‍ എന്നിവ പതിവായി കഴിക്കുമ്പോള്‍ ഉപ്പ് ഉയർന്ന അളവിലാണ് ശരീരത്തിലെത്തുന്നത്. പ്രോസസ് ഫുഡില്‍ ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. അമിതമായി ഉപ്പ് കഴിക്കുന്നത് ശരീരത്തിന് കൂടുതല്‍ ദോഷം ചെയ്യും. ഉപ്പ് കൂടുതല്‍ കഴിച്ചാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാൻ സാധ്യത കൂടുതലാണ്. എന്നാല്‍ കറിയില്‍ ചേർക്കുന്നതല്ലാതെ അടുക്കളയിലെ ഈ പ്രധാനിയെ കൊണ്ട് വെറുയുമുണ്ട് ഉപകാരങ്ങള്‍.
ഉപ്പ് ഒരു മികച്ച ക്ലീനിങ് ഏജന്റാണെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? അടുക്കളയിലെ സിങ്കിലും ചിമ്മിനിയിലും ഒട്ടിപ്പിടിച്ചിരിക്കുന്ന മെഴുക്കും ചെളിയും വൃത്തിയാക്കാനും ഉപ്പ് ഉപയോഗിക്കാം. ഉപ്പും വിനാഗിരിയും നാരങ്ങാ നീരും ചേർത്തുണ്ടാക്കുന്ന മിശ്രിതം ഉപയോഗിച്ച് ഇവ കഴുകുന്നത് എണ്ണമെഴുക്കുകള്‍ ഇല്ലാതാക്കാൻ സഹായിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വസ്ത്രങ്ങളുടെ നിറം ലോക്ക് ചെയ്തു സംരക്ഷിക്കാനും ഉപ്പ്
വസ്ത്രം കഴുകുമ്പോള്‍ നിറം മങ്ങുന്നതായി തോന്നുന്നുവെങ്കില്‍ വെള്ളത്തില്‍ അല്‍പ്പം ഉപ്പ് ചേർത്ത ശേഷം വസ്ത്രം ഒരു മണിക്കൂർ അതില്‍ മുക്കി വെയ്‌ക്കുന്നത് വസ്ത്രങ്ങളുടെ നിറം ലോക്ക് ചെയ്യാൻ സഹായിക്കും. ഓരോ തവണ കഴുകുമ്പോഴും ഡിറ്റർജൻ്റിനൊപ്പം കുറച്ച് ഉപ്പ് കൂടി ചേർക്കുന്നത് വസ്ത്രങ്ങളുടെ നിറം മങ്ങാതിരിക്കാൻ സഹായിക്കും.
കീടങ്ങളെയും തുരത്താൻ ഉപ്പ്
ഈച്ച പോലുള്ള പ്രാണികളുടെ ശല്യം കൂടി വരുമ്ബോള്‍ അല്‍പ്പം ഉപ്പ് വെള്ളത്തില്‍ കലക്കി തളിക്കുന്നത് ഈച്ച പോലുള്ള പ്രാണികള്‍ വരാതിരിക്കാൻ സഹായിക്കും
തേനീച്ച കുത്തിയതിന്‍റെ വേദന ശമിപ്പിക്കാൻ ഉപ്പ്
തേനീച്ച കുത്തിയതിനെ തുടര്‍ന്നുണ്ടാകുന്ന ചര്‍മ്മത്തിലെ വീക്കം കുറയ്ക്കാന്‍ ഉപ്പ് പുരട്ടുന്നത് ഗുണകരമാണ്. ഉപ്പിലെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-ഹിസ്റ്റാമൈൻ ഗുണങ്ങള്‍ ചർമ്മത്തിലെ വീക്കം കുറയ്‌ക്കാൻ സഹായിക്കും.