
ചർമ്മത്തിനും മുടിക്കും ആവശ്യമായ പരിചരണം നാം പതിവായി നൽകുന്നുണ്ടെങ്കിലും, പലപ്പോഴും അവഗണിക്കപ്പെടുന്ന ഒന്നാണ് ചുണ്ടുകൾ. ചുണ്ടുകളുടെ ആരോഗ്യം നിലനിർത്താൻ അവയെ നിരന്തരം മോയിസ്ചറൈസ് ചെയ്യുന്നത് അത്യാവശ്യമാണ്.
എന്നാൽ, വിപണിയിൽ ലഭ്യമായ ലിപ് ബാമുകളിൽ പലതും നിങ്ങളുടെ ചുണ്ടുകളുടെ നിറം മങ്ങുന്നതിന് കാരണമാകുന്നു. അതിനാൽ നിങ്ങൾ വീട്ടിൽ തന്നെ ലിപ് ബാം ഉണ്ടാക്കി ഉപയോഗിക്കുന്നതാണ് ഉത്തമം. ഇതിനായി ഒരുപാട് സമയം ചെലവഴിക്കേണ്ടതില്ല. എളുപ്പത്തിൽ വീട്ടിൽ തന്നെ എത്ര തിരക്കുളവർക്കും തയ്യാറാക്കാൻ കഴിയുന്ന കുറച്ച് ലിപ് ബാമുകൾ പരിചയപ്പെടാം.
1. ബീറ്റ്റൂട്ട്

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറച്ച് ബീറ്റ്റൂട്ട് ജ്യൂസ് എടുത്ത് അതിലേയ്ക്ക് ഒരു സ്പൂൺ നെയ്യ് ചേർത്ത് ബോട്ടിലിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. കട്ടിയായ ശേഷം ലിപ്ബാമായി ഉപയോഗിക്കാവുന്നതാണ്.
2. തേൻ
കുറച്ച് ബീവാക്സ് എടുത്ത ശേഷം അതിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ ചേർത്ത് ഡബിൾ ബോയിൽ ചെയ്യുക. അതിലേയ്ക്ക് തേനും ലാവൻഡർ, ഓറഞ്ച്, ടീ ട്രീ തുടങ്ങി നിങ്ങൾക്ക് ഇഷ്ടമുള ഏതെങ്കിലും ഒരു എസൻഷ്യൽ ഓയിലും ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം തണുക്കാൻ വയ്ക്കുക. ശേഷം ചെറിയ ബോട്ടിലിലാക്കി സൂക്ഷിക്കാവുന്നതാണ്.
3. ഷിയ ബട്ടർ
ഷിയ ബട്ടറും ബീ വാക്സും ഒരു പാത്രത്തിലെടുത്ത് ഡബിൾ ബോയിൽ ചെയ്യുക. അതിലേയ്ക്ക് തേനും നിങ്ങൾക്ക് ഇഷ്ടമുള്ല ഏതെങ്കിലും എസൻഷ്യൽ ഓയിലും ചേർത്ത് നന്നായി മിക്സ് ചെയ്യണം. ശേഷം ബോട്ടിലിലാക്കി തണുക്കാൻ വയ്ക്കുക.
4. ഓറഞ്ച്
ഷിയ ബട്ടറും ബീ വാക്സും ഒരു പാത്രത്തിലെടുത്ത് ഡബിൾ ബോയിൽ ചെയ്യുക. ബീ വാക്സ് ഉരുകുമ്പോൾ അതിലേയ്ക്ക് വെളിച്ചെണ്ണ ചേർത്ത് സ്റ്റൗവിൽ നിന്ന് മാറ്റുക. ശേഷം കുറച്ച് ഓറഞ്ച് എസൻഷ്യൽ ഓയിൽ ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു ബോട്ടിലിലാക്കി സൂക്ഷിച്ച് വയ്ക്കുക.
5. വെളിച്ചെണ്ണ
പെട്രോളിയം ജെല്ലി ഉരുക്കി അതിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിനെ ഒരു ബോട്ടിലിലാക്കി 30 മിനിട്ട് തണുക്കാൻ വയ്ക്കുക.
6. മാതളം
മാതളത്തിന്റെ ജ്യൂസ് എടുത്തശേഷം കുറച്ച് വെളിച്ചെണ്ണ ചേർക്കുക. ഇതിനെ ഒരു ബോട്ടിലിലാക്കി ഫ്രിഡ്‌ജിൽ തണുക്കാൻ വയ്ക്കുക