
കാസർഗോഡ് : കാസർഗോഡ് യുവതിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മധൂർ ഉളിയത്തടുക്ക ജി കെ നഗർ ഗുവത്തടുക്കയിലെ വിൻസന്റ് ക്രാസ്തയുടെ മകള്‍ സൗമ്യ (25) ആണ് മരിച്ചത്.
രാത്രി ഉറങ്ങാൻ കിടന്ന സൗമ്യ രാവിലെഏറെ വൈകിയിട്ടും എഴുന്നേല്‍ക്കാത്തതിനാൽ കിടപ്പുമുറിയില്‍ ചെന്നുനോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ അസ്വാഭാവിക ഇല്ലെന്ന് പൊലീസ് അറിയിച്ചു. എന്നാൽ യുവതി പതിവായി തലവേദനയ്ക്ക് മരുന്നുകഴിച്ചിരുന്നെന്ന് വീട്ടുകാർ പറയുന്നു.