
തിരുവനന്തപുരം : വിവാദങ്ങൾക്കൊടുവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം, അഡ്വ. ഒ. ജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ആയി സ്ഥാനമേറ്റു.
ബിനു ചുള്ളിയിലിനെ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റാക്കി നിയമിച്ചു. അബിൻ വർക്കിയും, കെ എം അഭിജിത്തും ദേശീയ സെക്രട്ടറിമാരായി.
അശ്ലീല ഫോണ്‍ സംഭാഷണ വിവാദത്തില്‍ കുടുങ്ങി രാഹുല്‍ മാങ്കൂട്ടത്തലിന്റെ പദവി തെറിച്ചതോടെ യൂത്ത് കോണ്‍ഗ്രസില്‍ അടുത്ത അധ്യക്ഷന്‍ ആരാവുമെന്നതില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു
തൃശ്ശൂരില്‍നിന്നുള്ള ഒ.ജെ. ജനീഷ് കെ.സി. വേണുഗോപാലിനോട് അടുത്തുനില്‍ക്കുന്ന യുവനേതാവാണ്. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റാണ്.