Spread the love

ചങ്ങനാശേരി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം, ഒഴിവായത് വൻ ദുരന്തം.

video
play-sharp-fill

തിങ്കളാഴ്ച രാവിലെ 9.30ന് ചങ്ങനാശേരി റെയിൽവേ പാലത്തിനു സമീപം ഗുഡ്ഷെഡ് റോഡിലായിരുന്നു അപകടം ചങ്ങനാശേരി സ്വദേശി മുഹമ്മദ് ഫയാസും കുടുബവുമാണ് കാറിലുണ്ടായിരുന്നത്.

ഓട്ടത്തിനിടെ പുക ഉയരുന്നത് കണ്ട് കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതും തീ പിടിക്കുകയായിരുന്നു. മുൻഭാഗത്താണ് തീ ഉയർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ചങ്ങനാശേരി ഫയർഫോഴ്സ് സ്റ്റേഷൻ ഓഫിസർ അനൂപ് രവീന്ദ്രൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ഗണേഷ് കുമാർ, മുഹമ്മദ് സാലിഹ്, ബെന്നി,

അതുൽദേവ്, അഭിലാഷ് ശേഖർ, പ്രവീൺ, സിബിച്ചൻ എന്നിവർ എത്തിയാണ് തീ പൂർണമായും അണച്ചത്.