സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുമായി (ജെആർപി) സഹകരണം ആകാമെന്ന് യുഡിഎഫ് ധാരണ:തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ജെആർപി യുഡിഎഫില്‍ പ്രവേശിക്കും

Spread the love

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുമായി (ജെആർപി) സഹകരണം ആകാമെന്ന് യുഡിഎഫ് ധാരണ.

മുന്നണി സഹകരണം ആവശ്യപ്പെട്ട് സികെ ജാനു യുഡിഎഫിന് കത്ത് നല്‍കിയിരുന്നു. ഈ കത്തിന് അനുകൂലമായ നിലപാട് കഴിഞ്ഞ യുഡിഎഫ് നേതൃ യോഗത്തില്‍ സ്വീകരിച്ചെന്നാണ് വിവരം.

എന്നാല്‍ മുതിന്ന നേതാക്കളായ രമേശ് ചെന്നിത്തലയും കെ മുരളീധരനും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ജെആർപി യുഡിഎഫില്‍ പ്രവേശിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്നണി പ്രവേശനത്തില്‍ ഒരു ഉപാധിയും മുന്നോട്ടുവച്ചിട്ടില്ലെന്ന് സികെ ജാനു പ്രതികരിച്ചു. നേരത്തെ എൻഡിഎ മുന്നണിയിലായിരുന്നു ജെആർപി. അവഗണന നേരിട്ടതിനെ തുടർന്ന് എൻഡിഎ വിട്ടതെന്നാണ് സികെ ജാനു അറിയിച്ചത്.