മുഴുവൻ മുറികളും എയർ കണ്ടീഷൻ ചെയ്ത ഗവൺമെന്റ് എൽപി സ്കൂൾ നമ്മുടെ നാട്ടിൽ: മലപ്പുറം നഗരസഭയാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്: ഒക്ടോബർ 19 – ന് ഉദ്ഘാടനം.

Spread the love

മലപ്പുറം: രാജ്യത്ത്‌ ആദ്യമായി ഗവ. മേഖലയില്‍ സമ്പൂര്‍ണമായി എയര്‍കണ്ടീഷന്‍ ചെയ്‌ത കെട്ടിടത്തോടുകൂടിയ മോഡേണ്‍ ഹൈടെക്‌ സ്‌കൂള്‍ മലപ്പുറം നഗരസഭയില്‍ നിര്‍മ്മാണം പൂര്‍ത്തിയായി.
എട്ട്‌ ക്ലാസ്‌ റൂമുകള്‍, കമ്പ്യൂട്ടര്‍ ലാബ്‌, ലൈബ്രറി, സ്‌റ്റാഫ്‌ റൂം, എച്ച്‌.എം. റൂം തുടങ്ങി മുഴുവന്‍ ഭാഗവും എയര്‍കണ്ടീഷന്‍ ചെയ്‌താണ്‌ കെട്ടിടം സമ്പൂര്‍ണ്ണമായും നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്‌.

പതിനായിരത്തോളം സ്‌ക്വയര്‍ ഫീറ്റ്‌ ഉള്ള ഗ്രൗണ്ട്‌ ഫ്‌ലോറിന്‌ പുറമെ ഒന്നും രണ്ടും നിലകളിലായാണ്‌ സമ്ബൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ക്ലാസ്‌ റൂമുകള്‍ നിര്‍മ്മിച്ചത്‌. സാധാരണ ബെഞ്ച്‌ ഡെസ്‌കുകളില്‍ നിന്ന്‌ വ്യത്യസ്‌തമായി മോഡേണ്‍ എഫ്‌.ആര്‍.പി. ബെഞ്ച്‌, ഡെസ്‌കുകള്‍ ആണ്‌ സ്‌കൂളിലെ ക്ലാസുകളിലും വിദ്യാര്‍ത്ഥികള്‍ക്കായി തയാറാക്കിയത്‌.

കൂടാതെ ഓരോ നിലയിലും പ്യൂരിഫൈഡ്‌ വാട്ടര്‍ കിയോസ്‌കുകള്‍, മുഴുവന്‍ ക്ലാസ്‌ മുറികളിലും ഡിജിറ്റല്‍ സ്‌ക്രീനുകള്‍, സ്‌കൂള്‍ മുഴുവനായി ഇന്റഗ്രേറ്റഡ്‌ സൗണ്ട്‌ സിസ്‌റ്റം, തുടങ്ങി സമ്പൂര്‍ണ്ണമായും ആധുനിക സൗകര്യങ്ങളോടുകൂടിയാണ്‌ മോഡേണ്‍ ഹൈടെക്‌ ഗവ. എല്‍.പി. സ്‌കൂള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്‌. നൂറ്‌ വര്‍ഷത്തോളം പഴക്കമുണ്ടായിരുന്ന മേല്‍മുറി മുട്ടിപ്പടി സ്‌കൂളിന്റെ പഴയ കെട്ടിടം ജീര്‍ണാവസ്‌ഥയിലായി വിദ്യാഭ്യാസ വകുപ്പ്‌ പ്രവേശനാനുമതി ഉള്‍പ്പെടെയുള്ളത്‌ വിലക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ്‌ കാടേരി, വാര്‍ഡ്‌ കൗണ്‍സിലര്‍ സി.കെ. നാജിയ ശിഹാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വന്തമായി നഗരസഭ സ്‌ഥലം വാങ്ങിയാണ്‌ ആധുനിക കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്‌. ക്ലാസ്‌ റൂമില്‍ പ്രവേശിക്കുന്നതിനു മുമ്പായി വിദ്യാര്‍ത്ഥികള്‍ക്ക്‌ പാദരക്ഷകള്‍ സൂക്ഷിക്കുന്നതിന്‌ പ്രത്യേകമായ ഷൂ റാക്കുകള്‍, ഓരോ ക്ലാസ്‌ റൂമിലും പ്രത്യേക ക്ലാസ്‌ റൂം ലൈബ്രറികള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളാണ്‌ കെട്ടിടത്തില്‍ പൂര്‍ത്തിയാക്കിയത്‌.

കെട്ടിട നിര്‍മാണത്തിനും എയര്‍കണ്ടീഷന്‍ സൗകര്യങ്ങളും സോളാര്‍ സിസ്‌റ്റവും, ആധുനിക സ്‌കൂള്‍ ഫര്‍ണിച്ചറുകളും, ചുറ്റുമതില്‍, ഇന്റര്‍ലോക്ക്‌ ഉള്‍പ്പെടെയുള്ളത്‌ പൂര്‍ത്തിയാക്കിയ സ്‌കൂള്‍ കെട്ടിടത്തിന്‌ ഏകദേശം അഞ്ചു കോടി രൂപയാണ്‌ ചിലവഴിച്ചത്‌. മലപ്പുറം നഗരസഭയുടെ തുക ഉപയോഗിച്ചാണ്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്‌.

നിര്‍മ്മാണത്തിന്‌ സ്‌ഥലം എം.എല്‍.എ. പി. ഉബൈദുള്ള ആസ്‌ഥി വികസന ഫണ്ടില്‍ നിന്ന്‌ അന്‍പത്‌ ലക്ഷം രൂപയും അനുവദിച്ചിരുന്നു. ആധുനിക മോഡേണ്‍ കെട്ടിടത്തിന്റെ ഉദ്‌ഘാടനം ഈ മാസം 19ന്‌ വൈകിട്ട്‌ നാലിന്‌ ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി. നിര്‍വഹിക്കും. പി. ഉബൈദുള്ള എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ മുജീബ്‌ കാടേരി, മറ്റ്‌ ജനപ്രതിനിധികള്‍, ഉദ്യോഗസ്‌ഥ പ്രമുഖര്‍ പങ്കെടുക്കും. ഉദ്‌ഘാടനത്തിനു മുന്നോടിയായി സാംസ്‌കാരിക ഘോഷയാത്രയും വൈകിട്ട്‌ കലാസന്ധ്യയും നടക്കും