രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും സര്‍ക്കാര്‍ വേദിയില്‍; പോളിയോ തുള്ളിമരുന്ന് വിതരണോദ്ഘാടനം ചെയ്തു

Spread the love

പാലക്കാട്: വീണ്ടും സർക്കാർ പരിപാടി ഉദ്ഘാടനം ചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ.

video
play-sharp-fill

സിപിഎം ഭരിക്കുന്ന കണ്ണാടിഗ്രാമ പഞ്ചായത്തിലെ തരുവക്കുർശ്ശി വാർഡിലെ പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടനം ചെയ്തത്.
പൊതുപരിപാടിയില്‍ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐ പറയുമ്പോഴാണ് സർക്കാർ പരിപാടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടനം ചെയ്തത്.

അംഗൻവാടി വർക്കർ, ആശാവർക്കർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. അതേസമയം പരിപാടിയുടെ ഉദ്ഘാടനം രാഹുലാണ് ചെയ്യുന്നതെന്ന ബോര്‍ഡോ നോട്ടീസോ ഇറക്കിയിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈംഗികാരോപണ വിവാദങ്ങള്‍ക്ക് പിന്നാലെ പാലക്കാട് തിരിച്ചെത്തിയ രാഹുല്‍ മൂന്ന് സര്‍ക്കാര്‍ പരിപാടികളിലാണ് പങ്കെടുത്തത്. കഴിഞ്ഞാഴ്ച പാലക്കാട് – ബംഗളൂരു കെഎസ്‌ആർടിസി എസി ബസ് സർവീസ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫ്ലാഗ് ഓഫ് ചെയ്തതിരുന്നു. പൊതുപരിപാടികളില്‍ പങ്കെടുത്താല്‍ തടയുമെന്ന് ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചിരിക്കുന്നതിനിടയിലാണ് കെഎസ്‌ആർടിസിയുടെ പരിപാടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അന്ന് പങ്കെടുത്തത്. ലൈംഗിക ആരോപണ വിവാദങ്ങള്‍ക്ക് ശേഷം രാഹുല്‍ പങ്കെടുത്ത ആദ്യത്തെ സര്‍ക്കാര്‍ പരിപാടിയായിരുന്നു ഇത്. ഇതിന് പിന്നാലെ കഴിഞ്ഞദിവസം പാലക്കാട് നഗരസഭയിലെ 36 ാം വാര്‍ഡ് കുടുംബശ്രീ പരിപാടിയുടെ ഉദ്ഘാടനവും രാഹുല്‍ നിര്‍വഹിച്ചിരുന്നു.