ആയുഷ് മിഷനിലും ആയുര്‍ സാന്ത്വനം പദ്ധതിയിലും ജോലി; വേറെയുമുണ്ട് ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാവുന്ന സര്‍ക്കാര്‍ ജോലികള്‍ ഇതാ

Spread the love

തിരുവനന്തപുരം: നിഷണല്‍ ആയുഷ് മിഷൻ കേരളയില്‍ ജില്ലാ പ്രോഗ്രാം മാനേജർ (മലപ്പുറം), പ്രോജക്‌ട് കോ ഓർഡിനേറ്റർ ആയുർവേദം തസ്തികകളിലെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 20. വിശദവിവരങ്ങള്‍ക്ക്: www.namkerala.gov.in, ഫോണ്‍: 0471 2474550.

ആയുർ സാന്ത്വനം പദ്ധതിയില്‍ പാലിയേറ്റീവ് നഴ്സ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ആയുർ സാന്ത്വനം പദ്ധതിയില്‍ പാലിയേറ്റീവ് നഴ്സ് (അലോപ്പതി) ഒഴിവില്‍ 13 ന് ഉച്ചയ്ക്ക് 2.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം), വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബി.എസ്.സി നഴ്സിംഗ് അല്ലെങ്കില്‍ ജനറല്‍ നഴ്സിംഗ് പാസായിരിക്കണം, നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം, BCCPN യോഗ്യതയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികള്‍ സർട്ടിഫിക്കറ്റിന്റെ അസല്‍ പകർ പ്പുകള്‍, തിരിച്ചറിയല്‍ രേഖകള്‍ സഹിതം ഹാജരാകണം. പ്രായപരിധി-40 വയസ്സ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജില്ലാ മെഡിക്കല്‍ ഓഫീസർ (ഐ.എസ്.എം), ആരോഗ്യഭവൻ, തിരുവനന്തപുരം- 1 എന്ന വിലാസത്തില്‍ നേരിട്ടോ 0471-2320983 ലോ ബന്ധപ്പെടണം.

ജൂനിയർ റസിഡന്റ് ഒഴിവ്

തിരുവനന്തപുരം സർക്കാർ മെഡിക്കല്‍ കോളേജില്‍ എമർജൻസി മെഡിസിൻ വിഭാഗത്തില്‍ നോണ്‍ അക്കാഡമിക് ജൂനിയർ റസിഡന്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസ് ബിരുദവും റ്റി.സി.എം.സി. രജിസ്ട്രഷനുമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകള്‍, ബയോഡാറ്റ എന്നിവ സഹിതം ഒക്ടോബർ 28 രാവിലെ 11 മണിയ്ക്ക് തിരുവനന്തപുരം സർക്കാർ മെഡിക്കല്‍ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തില്‍ ഹാജരാകണം. അപേക്ഷകള്‍ പരിശോധിച്ച്‌ യോഗ്യതയുടെ അടിസ്ഥാനത്തില്‍ അഭിമുഖം നടത്തും. അപേക്ഷകർ അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/ യുടെ മേല്‍വിലാസം, ഇ-മെയില്‍ വിലാസം, മൊബൈല്‍ നമ്പർ എന്നിവ അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തണം.