
കോട്ടയം: മുതിർന്നവർക്കും കുട്ടികള്‍ക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ചേമ്ബ് സോയ ഇലയട തയ്യാറാക്കി നോക്കാം. എങ്ങനെ ഈ രുചികരമായ വിഭവം ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകള്‍
ചേമ്ബില – 2 എണ്ണം
ചേമ്ബ് (Colocasia root) – 2 എണ്ണം
അരിപ്പൊടി – 2 tbsp
തേങ്ങ ചിരണ്ടിയത് – 2 tbsp
പച്ചമുളക് – 2 എണ്ണം
കൊച്ചമ്മിണിസ് ജീരകം – ¼ tsp

Whatsapp Group 1 | Whatsapp Group 2 |Telegram Group
സോയ chunks – ¼ കപ്പ് (ചൂടുവെള്ളത്തില്‍ മുക്കി, പിഴിഞ്ഞത്)
സവാള – 1 എണ്ണം, ചെറുതായി അരിഞ്ഞത്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 tsp
തക്കാളി – ½ എണ്ണം, അരിഞ്ഞത്
ക്യാരറ്റ് – 1 tbsp, ചുരണ്ടിയത്
ബീറ്റ്റൂട്ട് – 1 tbsp, ചുരണ്ടിയത്
കൊച്ചമ്മിണീസ് സോയ മസാല – 2 tbsp
കൊച്ചമ്മിണീസ് ഗരം മസാല – ½ tsp
കൊച്ചമ്മിണീസ്പെരുംജീരകം പൊടിച്ചത് – ¼ tsp
കൊച്ചമ്മിണീസ് കടുക് – ¼ tsp
കറിവേപ്പില – ആവശ്യത്തിന്
തക്കാളി sauce – 1 tsp
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചേമ്ബ് പേസ്റ്റ് തയ്യാറാക്കല്‍
ചേമ്ബ്, തേങ്ങ, കൊച്ചമ്മിണിസ് ജീരകം, പച്ചമുളക് (1 എണ്ണം) എന്നിവ കൂടി അരച്ച് നന്നായൊരു പേസ്റ്റ് ആക്കുക. ഇതിലേക്ക് അരിപ്പൊടി ചേര്‍ത്ത് കുഴച്ച് മാറ്റി വെക്കുക.
സോയ മസാല തയ്യാറാക്കല്‍
ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി, കൊച്ചമ്മിണീസ് കടുക് പൊട്ടിക്കുക. സവാള ചേര്‍ത്ത് വഴറ്റുക. ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തക്കാളി, കറിവേപ്പില ചേര്‍ത്ത് നല്ലോണം വഴറ്റുക. ഇപ്പോള്‍ 1 tbsp വീതം കാരറ്റ്, ബീറ്റ്റൂട്ട് (ചുരണ്ടിയത്) ചേര്‍ക്കുക. നന്നായി നുറുക്കിയ സോയ chunks ചേര്‍ക്കുക. കൊച്ചമ്മിണീസ് സോയ മസാല, കൊച്ചമ്മിണിസ് ഗരം മസാല, കൊച്ചമ്മിണിസ് പെരുംജീരകം പൊടിച്ചത് ചേര്‍ത്ത് നല്ലോണം വഴറ്റി വറ്റിക്കുക. അവസാനം തക്കാളി sauce ചേര്‍ത്ത് മിക്സ് ചെയ്തു മാറ്റിവെക്കുക.
ഇലയട ഒരുക്കല്‍
ചേമ്പില കഴുകി തുടച്ചു വയ്ക്കുക. ഇലയുടെ മുകളില്‍ ചേമ്പ്തേങ്ങ പേസ്റ്റ് പുരട്ടുക. അതിന് മുകളില്‍ സോയ മസാല ഫില്ലിംഗ് പുരട്ടി വെക്കുക. വീണ്ടും മറ്റൊരു ചേമ്ബില കൊണ്ട് മൂടി അടയ്ക്കുക.
പാചകം ചെയ്യല്‍
തയ്യാറാക്കിയ ഇലയട ആവിയില്‍ പുഴുങ്ങുക. വേവിച്ചെടുത്ത ശേഷം, സ്വല്പ്പം എണ്ണയില്‍ shallow fry ചെയ്ത് എടുത്താല്‍ മികച്ച രുചി ലഭിക്കും. ചൂടോടെ മുറിച്ച് കഴിക്കാവുന്ന, പോഷകസമൃദ്ധവും രുചികരവുമായ ഒരു സമ്പൂര്‍ണ്ണ ഭക്ഷണമാണ് ചേമ്ബ്സോയ ഇലയട.