പള്ളിക്കത്തോട്ടിലും മണിമലയിലും വികസനസദസ് ഇന്ന്;സംസ്ഥാന സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങള്‍ ചെയ്യും

Spread the love

പള്ളിക്കത്തോട്: പഞ്ചായത്തിലെ വികസനസദസ് രാവിലെ 10.30ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്‍റ് മഞ്ജു ബിജു അധ്യക്ഷത വഹിക്കും. പാമ്ബാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബെറ്റി റോയി മുഖ്യപ്രഭാഷണം നിർവഹിക്കും.

ആസൂത്രണസമിതി ഉപാധ്യക്ഷൻ അഡ്വ. ബി. അശോക് ഗ്രാമപഞ്ചായത്ത് പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യും. പഞ്ചായത്ത് സെക്രട്ടറി മായ എം. നായർ പഞ്ചായത്തുതല വികസന പ്രവർത്തനങ്ങളുടെയും പാമ്ബാടി പഞ്ചായത്ത് അക്കൗണ്ടന്‍റ് റാം മോഹൻ സംസ്ഥാന സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങളുടെയും അവതരണം നടത്തും.

തുടർന്ന് ഭാവിവികസനത്തെപ്പറ്റി തുറന്ന ചർച്ചയും സംഘടിപ്പിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.കെ. വിപിനചന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെംബർ ടി.എൻ. ഗിരീഷ്കുമാർ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് മെംബർമാർ എന്നിവർ പ്രസംഗിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിമല: മണിമല പഞ്ചായത്തിലെ വികസനസദസ് ഇന്നു രാവിലെ 10ന് കരിമ്ബനക്കുളം എസ്‌എച്ച്‌ പാരിഷ് ഹാളില്‍ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്‍റ് സിറില്‍ തോമസ് അധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് മുഖ്യപ്രഭാഷണവും ഗ്രാമപഞ്ചായത്ത് പ്രോഗ്രസ് റിപ്പോർട്ടിന്‍റെ പ്രകാശനവും നിർവഹിക്കും.

സംസ്ഥാന സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങള്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. സജീഷും ഗ്രാമപഞ്ചായത്തിന്‍റെ വികസന നേട്ടങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി എം.എ. ജസിയ ബീവിയും അവതരിപ്പിക്കും.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റോസമ്മ ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജയശ്രീ ഗോപിദാസ്, ഗ്രാമപഞ്ചായത്ത് മെംബർമാരായ ജയിംസ് പി. സൈമണ്‍, പി.എസ്. ജമീല, മോളി മൈക്കിള്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജെസി ഷാജൻ, ശുഭേഷ് സുധാകരൻ, ബ്ലോക്ക്-ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവർ പ്രസംഗിക്കും.