ശരീരഭാരം നിയന്ത്രിക്കാനായി കഠിനമായ ഡയറ്റ് പരിശീലിക്കുന്നവരാണോ? എങ്കിൽ ഈ സാലഡ് ട്രൈ ചെയ്തു നോക്കൂ….!

Spread the love

കോട്ടയം: ഇന്ന് ശരീരഭാരം നിയന്ത്രിക്കാനായി കഠിനമായ ഡയറ്റ് പരിശീലിക്കുന്നവരാണ്. എന്നാല്‍ ഇത് പിന്നീട് പല തരത്തിലുള്ള ശാരീരിക പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നു.

ഇതിനു പകരം സമീകൃതാഹാരം ശീലമാക്കുന്നതാണ് നല്ലത്. ഇതിനു പ്രധാനപ്പെട്ട ഭക്ഷണമാണ് സാലഡ്. ലഘുഭക്ഷണായി തിരഞ്ഞെടുക്കുന്നതാണെങ്കിലും ഡയറ്റ് എടുക്കുന്നവർക്ക് ബ്രേക്ക്ഫാസ്റ്റായോ ഡിന്നറായോ കഴിക്കാവുന്നതാണ്.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തേങ്ങ- 1 കപ്പ്
കാബേജ്- 2 കപ്പ്
സവാള- 1/2
കശുവണ്ടി- 25
വെളുത്തുള്ളി- 2
കുരുമുളകുപൊടി- 1/4 ടീസ്പൂണ്‍
വിനാഗിരി- 1 ടീസ്പൂണ്‍
ഉപ്പ്- 1/4 ടീസ്പൂണ്‍
വെള്ളം- 1/4 കപ്പ്
ഒലിവ് എണ്ണ- 1 ടീസ്പൂണ്‍
തേൻ- 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ കശുവണ്ടി ഇട്ട് ചൂടുവെള്ളം ഒഴിച്ച്‌ 30 മിനിറ്റ് കുതിർക്കാൻ മാറ്റി വയ്ക്കുക. ഇതിനു ശേഷം ഇത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് വെളുത്തുള്ളി, കുരുമുളകുപൊടി, ഉപ്പ്, വിനാഗിരി, വെള്ളം എന്നിവ ചേർത്ത് ഒരിക്കല്‍ കൂടി അരച്ചെടുക്കുക. ഇതിലേയ്ക്ക് ഒലിവ് എണ്ണയും തേനും ചേർത്ത് ഒരു തവണ കൂടി അരച്ചെടുത്താല്‍ കശുവണ്ടി കൊണ്ടുള്ള മയോണൈസ് തയ്യാറായി. ഇനി മറ്റൊരു പാത്രത്തിലേക്ക് കാബേജ്, കാരറ്റ്, സവാള എന്നിവ കട്ടി കുറച്ച്‌ അരിഞ്ഞതു ചേർക്കാം. ഗ്രേറ്റ് ചെയ്തെടുക്കുന്നതും നല്ലതാണ്. ഇതിലേയ്ക്ക് കശുവണ്ടി കൊണ്ടു തയ്യാറാക്കിയ മയോണൈസ് ചേർത്തിളക്കി യോജിപ്പിക്കാം. ഇനി ആസ്വദിച്ചു കഴിച്ചോളൂ.