മകന്റെ ക്രൂര മർദനം സഹിക്കവയ്യാതെ അമ്മ പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചു: അന്വേഷിക്കാൻ സ്ഥലത്തെത്തിയ എസ്ഐയെ മകൻ ആക്രമിച്ചു:കൈയുടെ അസ്ഥി പൊട്ടി എസ് ഐ ആശുപത്രിയിൽ :സംഭവം കോട്ടയം തലയോലപറമ്പിൽ

Spread the love

തലയോലപറമ്പ്: അമ്മയെ ആക്രമിക്കാൻശ്രമിച്ച മകനെ തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് ആക്രമണത്തിൽ പരിക്കേറ്റു.തലയോലപറമ്പ് വടകര വലിയവീട്ടിൽ തങ്കമ്മ(80)യെ ആക്രമിക്കാൻ ശ്രമിച്ച മകൻ മുരുക(54)നെ തടയാൻ ശ്രമിച്ചതലയോലപറമ്പ് സ്റ്റേഷനിലെ എസ് ഐ പി.പി.സുദർശനാണ് മുരുകൻ്റെ ചവിട്ടേറ്റ് വലതുകൈത്തണ്ടയ്ക്ക് പരിക്കേറ്റത്.

തലയോലപറമ്പ് പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുദർശനൻ്റെ കൈയിലെ അസ്ഥിയ്ക്ക് പൊട്ടലുണ്ടായതായി എക്സറേയിൽ കണ്ടെത്തി.പരിക്ക് ഉടൻ ഭേദമായില്ലെങ്കിൽ ശസ്ത്രക്രിയവേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെയാണ് സംഭവം.

തന്നെ മകൻ മുരുകൻ ക്രൂരമായി മർദ്ദിക്കുകയാണെന്ന് തങ്കമ്മ പോലീസ് കൺട്രോൾ റൂമിലേയ്ക്ക് വിളിച്ചറിയിച്ച ഉടൻ എസ്ഐ പി.പി. സുദർശനൻ എ എസ് ഐ രാജേഷുമായി ബൈക്കിൽ വടകരയിൽ എത്തുകയായിരുന്നു. മാതാവുമായി പിടിവലിയിലേർപ്പെട്ടിരുന്ന മുരുകൻ പോലീസിനെ കണ്ടതോടെ അസഭ്യം പറഞ്ഞ് എസ്ഐ സുദർശനൻ്റെ യൂണിഫോമിലെ വലതു വശത്തെ ഫ്ളാപ്പ് വലിച്ചു കീറി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

.എസ് ഐ സുദർശനൻ മുരുകൻ്റെ കൈതട്ടിമാറ്റുന്നതിനിടയിൽ പ്രതി വലതുകാൽ ഉയർത്തി എസ് ഐ യെ ചവിട്ടി വീഴ്ത്തുകയായിരുന്നു. പിന്നീട് പോലീസ് സംഘമെത്തി പ്രതിയെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു.